Sep 20 07:41:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പാറപ്പുറത്ത്‌

പാറപ്പുറത്ത്‌

1924 നവംബർ 14-ന്‌ മാവേലിക്കരയ്‌ക്കടുത്ത്‌ കുന്നം ഗ്രാമത്തിൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം പട്ടാളത്തിൽ ‘പയനീർ കോർ’ വിഭാഗത്തിൽ ഹവിൽദാർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. ഇരുപത്തിയൊന്നു വർഷത്തെ സേവനത്തിനുശേഷം 1965-ൽ സർവീസിൽനിന്ന്‌ വിരമിച്ചു. ആദ്യത്തെ കഥ പുത്രിയുടെ വ്യാപാരം 1948-ൽ പ്രസിദ്ധപ്പെടുത്തി. 1965-ലെ ഏറ്റവും നല്ല കഥാസമാഹാരത്തിനുളള അവാർഡ്‌ നാലാൾ നാലുവഴി, 1968-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌, 1970-ലെ എസ്‌.പി.സി.എസ്‌. അവാർഡ്‌, ഏറ്റവും നല്ല കഥയ്‌ക്കുളള കേരളാ സ്‌റ്റേറ്റ്‌ ഫിലിം അവാർഡ്‌ (അരനാഴികനേരം), 1973-ലെ ഏറ്റവും നല്ല കഥയ്‌ക്കുളള കേരള സ്‌റ്റേറ്റ്‌ ഫിലിം അവാർഡ്‌, ഫിലിം ഗോയേഴ്‌സ്‌ അവാർഡ്‌ (പണിതീരാത്ത വീട്‌) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഒട്ടനവധി നോവലുകൾ സിനിമയാവുകയും, അനേകം സിനിമയ്‌ക്ക്‌ തിരക്കഥ രചിക്കുകയും ചെയ്‌തിട്ടുണ്ട്‌. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌, ഡയറക്‌ടർ ബോർഡ്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, അരനാഴികനേരം, ആകാശത്തിലെ പറവകൾ, നിണമണിഞ്ഞ കാല്‌പാടുകൾ, പണിതീരാത്ത വീട്‌, നാലാൾ നാലു വഴി, തിരഞ്ഞെടുത്ത കഥകൾ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ.

1981 ഡിസംബർ 30-ന്‌ നിര്യാതനായി.

ഭാര്യ ഃ അമ്മിണി.

മക്കൾ ഃ സാം, സുനിൽ, സുജാത, സംഗീത, സന്തോഷ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited