Nov 14 13:02:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാർഗി സതി

മാർഗി സതി

1965-ൽ പുത്തില്ലത്ത്‌ സുബ്രഹ്‌മണ്യൻ എമ്പ്രാന്തിരിയുടെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ ജനിച്ചു.

കേരള കലാമണ്ഡലത്തിൽനിന്നും നാട്യകലാസാർവ്വഭൗമൻ ശ്രീ പൈങ്കുളം രാമചാക്യാരുടെ കീഴിൽ കൂടിയാട്ടപഠനം തുടങ്ങിയ സതി 77 മുതൽ 85 വരെയുളള വർഷങ്ങളിൽ അമ്മന്നൂർ മാധവചാക്യാരുടെയും മാണിമാധവചാക്യാരുടെയും പാണിവാദതിലകൻ ശ്രി പി.കെ. നാരായണൻ നമ്പ്യാരുടെയും കലാമണ്ഡലം ശിവൻ നമ്പൂതിരിയുടെയും കലാമണ്ഡലം രാമചാക്യാരുടെയും ശിക്ഷണത്തിൽ നാലു വർഷത്തെ കോഴ്‌സും രണ്ടു വർഷത്തെ ഉപരിപഠനവും നടത്തി. കേന്ദ്രഗവൺമെന്റിന്റെ സ്‌കോളർഷിപ്പോടെ തുടർന്നുളള രണ്ടുവർഷംകൂടി പഠിച്ചു.

കൂടിയാട്ടത്തിനും നങ്ങ്യാരമ്മക്കൂത്തിനും അരങ്ങുകൾ ദുർലഭമായിരുന്ന കാലത്ത്‌, തിരുവനന്തപുരം മാർഗിയിൽ 1988-ൽ ചേർന്നത്‌ ഈ കലാകാരിക്ക്‌ ഒരു അനുഗ്രഹമായി. മാർഗി സ്‌ഥാപകൻ ഡി. അപ്പുക്കുട്ടൻ നായർ, ഡോ. കെ.അയ്യപ്പപ്പണിക്കർ തുടങ്ങിയ സംസ്‌കൃതനാടകോത്സുകർ, കൂടിയാട്ടത്തിന്‌ കേന്ദ്രസംഗീതനാടക അക്കാദമി മുഖേന ഒരു നവോത്ഥാനപദ്ധതിക്ക്‌ രൂപകല്‌പന ചെയ്‌ത്‌ പ്രവൃത്തിയിൽ വരുത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്‌. ഈ പദ്ധതിപ്രകാരം 1991 മുതൽ ആഴ്‌ചയിൽ ഒരു കൂടിയാട്ടം വീതം തിരുവനന്തപുരത്ത്‌ അരങ്ങേറി വരുന്നു. ഈ അരങ്ങുകൾ സഫലവും സമ്പുഷ്‌ടവുമാക്കാൻ വേണ്ടി ആശ്‌ചര്യചൂഡാമണിയിലെ എല്ലാ അങ്കങ്ങളും ശ്രീകൃഷ്‌ണചരിതം നങ്ങ്യാരമ്മക്കൂത്തിലെ എല്ലാ ഭാഗങ്ങളും ആവർത്തിച്ച്‌ അരങ്ങിൽ അവതരിപ്പിക്കുവാൻ ഉളള അവസരം ഗ്രന്ഥകർത്ത്രിക്ക്‌ ലഭിച്ചു.

96-98 കാലയളവിൽ കേന്ദ്രമാനവശേവി മന്ത്രാലയത്തിന്റെ ഫെലോഷിപ്പിന്‌ അർഹയായി.

ഒരു ദശകത്തിലേറെ തുടർച്ചയായുളള പ്രവർത്തനപരിചയത്തിന്റെ പശ്‌ചാത്തലത്തിൽ നങ്ങ്യാരമ്മക്കൂത്തിന്‌ കൂടുതൽ വ്യാപ്‌തി പ്രദാനം ചെയ്യാനുളള ഒരു ഉദ്യമമായിട്ടാണ്‌ ഈ പ്രസിദ്ധീകരണം രൂപംകൊളളുന്നത്‌.

വിലാസംഃ

പി.എസ്‌.സതീദേവി

ബാലസുബ്രഹ്‌മണ്യക്ഷേത്രം

കരമന


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited