Sep 26 08:34:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. വേണു തോന്നയ്‌ക്കൽ

ഡോ. വേണു തോന്നയ്‌ക്കൽ

തിരുവനന്തപുരത്ത്‌ ജനിച്ചു. വേണുഗോപാൽ പരമേശ്വർ തോന്നയ്‌ക്കൽ എന്ന്‌ മുഴുവൻ പേര്‌. പരിസ്‌ഥിതി പ്രവർത്തനം, വിദ്യാർത്ഥി രാഷ്‌ട്രീയം, യുക്തിവാദം, സാമൂഹ്യസേവനം, നൃത്തം, നാടകം, സ്വന്തമായി മാസിക നടത്തി പത്രപ്രവർത്തനം, ദീർഘയാത്രകൾ എന്നിവയുമായി വിദ്യാഭ്യാസകാലം. വിവിധ ആനുകാലികങ്ങളിലായി 800ൽ പരം ശാസ്‌ത്ര ശാസ്‌ത്രേതര ലേഖനങ്ങൾ എഴുതി. ഉറുമ്പേ ഉറുമ്പേ, ആണവനിലയങ്ങൾ ആർക്ക്‌ വേണ്ടി, എന്തുകൊണ്ട്‌, ഡോക്‌ടർ യേശു ചികിത്സിക്കട്ടെ, അമ്മയും കുഞ്ഞും, ബ്രഹ്‌മാവിന്റെ ചിരി, മാനവന്റെ അമൃതേത്ത്‌, സെക്‌സിന്റെ രസതന്ത്രം, യുറേനിയ യുറേനിയ, മരണത്തിന്റെ പൂക്കൾ, സൂര്യനെ വെറുത്ത പെൺകുട്ടി, അപ്പുവിന്‌ തലകറങ്ങി എന്നീ ശാസ്‌ത്ര കൃതികൾ രചിച്ചു. കൈരളി ടെലിവിഷൻ സ്‌പന്ദനം ഫെയിം. ടെലിവിഷൻ പ്രോഗ്രാമുകളുടെ അവതാരകനും പ്രൊഡ്യൂസറുമാണ്‌. ചിത്രരചന, ഫോട്ടോഗ്രഫി എന്നിവയാണ്‌ ഹോബികൾ. സയൻസ്‌ ജേർണലിസം, ടെലിവിഷൻ പരിപാടികൾ, ഡോക്യുമെന്ററി ഫിലിം മേക്കിംഗ്‌, ശാസ്‌ത്രരചന എന്നിവയുമായി ഇപ്പോൾ തിരുവനന്തപുരത്ത്‌ കഴിയുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited