Sep 19 16:16:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ജയന്ത്‌ നാർലികർ

 

By the same author


ഡോ. ജയന്ത്‌ നാർലികർ

മുഴുവൻ പേര്‌ വിഷ്‌ണുജയന്ത്‌ നാർലികർ

1938 ജൂലൈ 19 ന്‌ കൊൽഹാപ്പൂരിൽ ജനിച്ചു. ബനാറസ്‌ ഹിന്ദു യൂനിവേഴ്‌സിറ്റിയിലും കേംബ്രിജ്‌ യൂനിവേഴ്‌സിറ്റിയിലും ഉന്നതവിദ്യാഭ്യാസം. കേംബ്രിജിൽനിന്ന്‌ പിഎച്ച്‌.ഡിയും എസ്‌സി.ഡിയും. അവിടെ അദ്ധ്യാപകനായി. ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫണ്ടമെന്റൽ റിസർച്ച്‌ ഉൾപ്പെടെ നിരവധി പ്രശസ്‌ത സ്ഥാപനങ്ങളിൽ ജോലിചെയ്‌തു. ഇപ്പോൾ പൂനെയിലെ ഇന്റർ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആൻഡ്‌ ആസ്‌ട്രോഫിസിക്‌സ്‌ ഡയറക്‌ടറും മുംബെയിലെ ഡിപ്പാർട്ട്‌മെന്റ്‌ ഒഫ്‌ അറ്റോമിക്‌ എനർജി ഓണററി പ്രൊഫസറും. സ്‌മിത്ത്‌സ്‌ അവാർഡ്‌ (1962), ആഡംസ്‌ പുരസ്‌കാരം (1967), പദ്‌മഭൂഷൺ (1965), നെഹ്‌റു ഫെല്ലോഷിപ്പ്‌ (1973-75), ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയൻസിന്റെ ഗോൾഡ്‌ മെഡൽ ( 1973), ശാന്തിസ്വരൂപ്‌ ഭട്‌നാഗർ പുരസ്‌കാരം (1979), രാഷ്‌ട്രഭൂഷൺ പുരസ്‌കാരം (1982) എന്നിവ ലഭിച്ചു. കൂടാതെ ഒട്ടനവധി അവാർഡുകളും ബഹുമതികളും.

ആദ്യനോവൽ അതിഥി മറാത്തിയിൽ പ്രസിദ്ധീകരിക്കുകയും പുരസ്‌കാരം നേടുകയും ചെയ്‌തു. ഇത്‌ വിവിധ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു. ധൂമകേതു എന്ന കഥാസമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യ ഃ മംഗള. മക്കൾ ഃ ഗീത, ഗിരിജ, ലീലാവതി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited