Sep 24 17:17:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോമസ്‌ കുര്യൻ തേക്കാനത്ത്‌

തോമസ്‌ കുര്യൻ തേക്കാനത്ത്‌

എറണാകുളം ജില്ലയിൽ, പെരിയാറിന്റെ തീരത്ത്‌, അമ്മയുടെ നാടായ കോടനാട്ട്‌ ജനിച്ചു; ആലുവക്കടുത്ത്‌ തോട്ടൂമ്മുഖത്ത്‌ വളർന്നു. കുട്ടമശ്ശേരി, ചുണങ്ങംവേലി, ആലുവ, കളമശ്ശേരി എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. ഗവണ്മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളജ്‌, തൃശ്ശൂരിൽ നിന്ന്‌ ബി.ടെക്‌.; ഐ.ഐ.ടി. ബോംബെയിൽ നിന്ന്‌ എം.ടെക്‌. ബിരുദങ്ങൾ നേടി.

പഠനത്തിനുശേഷം മഹാരാഷ്ര്ടയിൽ പലയിടങ്ങളിൽ ജോലി നോക്കി. 1996 മുതൽ

അമേരിക്കയിൽ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ഇപ്പോൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ സ്ഥിരതാമസം. ഭാര്യ - വിനയ, മക്കൾ - കുര്യാക്കോസ്‌ (സോണി), അമല.

1985-89 കാലത്ത്‌ വിദ്യാർഥി ആയിരിക്കുമ്പോൾ ആനുകാലികങ്ങളിൽ സ്ഥിരമായി

ശാസ്ര്തലേഖനങ്ങളും കവിതകളും കഥകളും എഴുതുമായിരുന്നു. ‘ദേശാഭിമാനി’ വാരികയിൽ

പ്രസിദ്ധീകരിച്ച ‘അറിവിന്റെ നിലാവ്‌’ എന്ന കവിത; ‘കഥ’ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച

‘ഇരുളിൽ ഒരു കറുത്ത പട്ടി’ എന്ന കഥ; ‘ഫാദർ സാജൂ ആന്റണിയുടെ കൈയിലും ദിവ്യശിശു

തന്നെ’ എന്ന നോവലെറ്റ്‌ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട‘ കൃതികളാണ്‌. 2000-ൽ ഇന്റർനെറ്റിലൂടെ

പ്രസിദ്ധീകരിച്ച ’ശലഭങ്ങളുടെ പകൽ‘ എന്ന നോവൽ അത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട

മലയാളത്തിലെ ആദ്യത്തെ നോവലാണ്‌.

ഇപ്പോൾ മലയാളം ബ്ലോഗിൽ സജീവമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited