Sep 24 20:32:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. അയ്യനേത്ത്‌

പി. അയ്യനേത്ത്‌

യഥാർത്ഥ പേര്‌ പത്രോസ്‌. 1928 ആഗസ്‌റ്റ്‌ 10-ന്‌ ജനിച്ചു. എം.ഒ. ഫിലിപ്പോസും ശോശാമ്മയുമാണ്‌ അച്‌ഛനമ്മമാർ. എം.എ. ബിരുദമെടുത്തതിനുശേഷം അദ്ധ്യാപകനും പത്രാധിപരും സർക്കാർ ഉദ്യോഗസ്‌ഥനുമായി സേവനമനുഷ്‌ഠിച്ചു. ബ്യൂറോ ഓഫ്‌ ഇക്കണോമിക്‌സിൽ അസി. ഡയറക്‌ടറായിരിക്കെ 1983-ൽ സർവീസിൽ നിന്നും വിരമിച്ചു. പിന്നീട്‌ വഞ്ചിയൂർ കോടതിയിൽ വക്കീലായി. പ്രാക്‌ടീസാരംഭിച്ചുവെങ്കിലും പല കാരണങ്ങളാൽ അതു തുടരാനായില്ല.

‘പരിമളം’ എന്ന ഖണ്‌ഡകാവ്യമാണ്‌ ആദ്യകൃതി. നോവൽ, കഥ, നാടകം, പുനരാവിഷ്‌കാരം. എന്നീ വിവിധ മേഖലകളിലായി 49-ൽ പരം ഗ്രന്‌ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ആറ്‌ നോവലുകൾ ചലച്ചിത്രരൂപത്തിലും പുറത്തുവന്നു.

മനുഷ്യാ നീ മണ്ണാകുന്നു, തിരുശേഷിപ്പ്‌, കൊടുങ്കാറ്റും കൊച്ചുവളളവും, സ്‌ത്രീണാം ച ചിത്തം, തെറ്റ്‌, വാഴ്‌വേമായം, ഇരുകാലികളുടെ തൊഴുത്ത്‌, ചൂതാട്ടം, മനസ്സ്‌ ഒരു തുലാസ്‌, ദ്രോഹികളുടെ ലോകം, ഹവ്വയുടെ പുത്രിമാർ, പത്‌മവ്യൂഹം, ആയിരത്തിഒന്ന്‌ അറേബ്യൻരാവുകൾ, വിക്രമാദിത്യ കഥാമൃതം തുടങ്ങിയവയാണ്‌ കൃതികൾ.

ഭാര്യഃ റജീന. മക്കൾഃ ജോയി. പി. അയ്യനേത്ത്‌, ശോശാമ്മ.

വിലാസംഃ

പി. അയ്യനേത്ത്‌

റ്റി.സി. 1&1261

സ്‌റ്റേറ്റ്‌ ബാങ്ക്‌ നഗർ

മെഡിക്കൽകോളേജ്‌ പി.ഒ.

തിരുവനന്തപുരം-695011


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited