Nov 21 14:19:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശിവൻ

 

By the same author


ശിവൻ

1932 ഏപ്രിൽ 14-ന്‌ ഹരിപ്പാട്ട്‌ ഗ്രാമത്തിൽ ജനനം. പിതാവ്‌ പടിറ്റതിൽ ഗോപാലപിളള. മാതാവ്‌ ഭവാനിയമ്മ.

വിദ്യാഭ്യാസം ഹരിപ്പാട്‌ മലയാളം സ്‌കൂളിൽ ഏഴ്‌ വരെയും, പിന്നീട്‌ ഹരിപ്പാട്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലും തിരുവനന്തപുരം എസ്‌.എം.വി. സ്‌കൂളിലും. സംഗീതവും ചിത്രമെഴുത്തും ജന്മവാസനകൾ. പിന്നീട്‌ ശാസ്‌ത്രീയസംഗീതം അഭ്യസിച്ചു. ദേശീയ സമരത്തിലാകൃഷ്‌ടനായി. ദേശീയപ്രാധാന്യമുളള നാടകങ്ങളുമായി കേരളത്തിലുടനീളം സഞ്ചരിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ സംഗീത നാടക വിഭാഗത്തിന്റെ അംഗീകാരം ലഭിച്ച തിരുവനന്തപുരം ആർട്‌സ്‌ അസോസിയേഷന്റെ സെക്രട്ടറിയായി തുടർച്ചയായി ഏഴ്‌ വർഷം പ്രവർത്തിച്ചു. ഇക്കാലത്ത്‌ സംഗീതത്തിനും നാടകത്തിനും അഭിനയത്തിനുമായി ഒട്ടേറെ പുരസ്‌കാരങ്ങൾ. തിരുകൊച്ചിയിലെ പ്രസ്സ്‌ ഫോട്ടോഗ്രാഫിക്ക്‌ തുടക്കം കുറിച്ചു. യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ ഇൻഫർമേഷൻ സംഘടിപ്പിച്ച പ്രൊഫഷണൽ ഫോട്ടോഗ്രാഫി മത്സരത്തിൽ എല്ലാ വിഭാഗത്തിനും അവാർഡുകൾ, മികച്ച പ്രൊഫഷണൽ ഫോട്ടോഗ്രാഫിക്കുളള പ്രത്യേക അവാർഡും ലഭിച്ചു. തുടർന്ന്‌ പ്രസ്സ്‌ ഫോട്ടോഗ്രാഫിയിൽ മാത്രം ശ്രദ്ധ. 16 മി.മി. ഫിലിം ഉപയോഗിച്ചുകൊണ്ടുളള ആദ്യത്തെ ചലച്ചിത്രത്തിനു തുടക്കംകുറിച്ചു. ഡോ.രാജേന്ദ്രപ്രസാദ്‌, പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്‌ത്രി, വി.വി.ഗിരി, ഇന്ദിരാഗാന്ധി എന്നിവരുടെ പ്രശംസകൾ. മൂന്നു വർഷത്തിലധികം ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിൽ സർക്കാർ സേവനം.

1959ൽ ശിവൻസ്‌ സ്‌റ്റുഡിയോ സ്‌ഥാപിച്ചു. അതേ വർഷം സോഫിയായിൽ വച്ച്‌ നടന്ന അന്തർദേശീയ യുവജനോത്സവത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗം. നിർമ്മാതാവ്‌, ഛായാഗ്രാഹകൻ, സംവിധായകൻ എന്നീ നിലകളിലെല്ലാം ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ. സ്വപ്‌നം (1972), യാഗം (1981), അഭയം (1991), ഒരു യാത്ര (1999), കൊച്ചുകൊച്ചു മോഹങ്ങൾ (1999) എന്നീ ചലച്ചിത്രങ്ങളുടെയും ഒട്ടേറെ മികച്ച ഡോക്കുമെന്ററികളുടെയും ശില്‌പി. ചലച്ചിത്ര വികസന കോർപ്പറേഷനിലെ മുൻഡയറക്‌ടർ. സംസ്‌ഥാന ദേശീയ, അന്തർദേശീയ ചലച്ചിത്ര ഫെസ്‌റ്റിവലുകളിൽ ജൂറി അംഗം, ജൂറി ചെയർമാൻ, ഇപ്പോഴും ചലച്ചിത്ര-ഫോട്ടോഗ്രാഫി മേഖലകളിൽ പ്രവർത്തനം തുടരുന്നു. അർപ്പണബോധമുളള ഒരു ചലച്ചിത്ര കുടുംബത്തിന്റെ നായകൻ. തിരുവനന്തപുരത്തു താമസം.

ഭാര്യഃ ചന്ദ്രമണിശിവൻ

മക്കൾഃ സംഗീത്‌ ശിവൻ, സന്തോഷ്‌ ശിവൻ, സഞ്ഞ്‌ജീവ്‌ ശിവൻ, സരിത രാജീവ്‌.

വിലാസംഃ

ശിവൻസ്‌ സ്‌റ്റുഡിയോ

എം.ജി. റോഡ്‌

തിരുവനന്തപുരം-695 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited