Nov 21 13:58:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
യോസഫ്‌ റോറ്റ്‌

യോസഫ്‌ റോറ്റ്‌

1894 സെപ്‌റ്റംബർ 2ന്‌ ഹംഗറിയിലെ (ഇപ്പോൾ ഉക്രെയ്‌ൻ) ഓസ്‌ട്രിയയിൽ ഗലീഷ്യയിലെ ബ്രോഡി എന്ന സ്‌ഥലത്ത്‌ ജനിച്ചു. 1939 മെയ്‌ 27ന്‌ ഫ്രാൻസിൽ, പാരിസിൽ മരിച്ചു. ബാല്യം, വിദ്യാഭ്യാസം, തുടങ്ങിയയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ലെംബർഗിലും വിയന്നയിലും പഠിച്ചിരുന്നു എന്നു കരുതപ്പെടുന്നു. 1916 മുതൽ ‘18 വരെ ഓസ്‌ട്രിയൻ ആർമിയിൽ സേവനമനുഷ്‌ഠിച്ചിരുന്നു. വിയന്നയിലും ബെർലിനിലും പത്രപ്രവർത്തകനായും ജോലിചെയ്‌തിട്ടുണ്ട്‌. ഇക്കാലത്താണ്‌ നോവലുകൾ രചിച്ചത്‌. ന്നൻമകപഎഗുറ റ്റമനസലന്ന (1932) എന്ന നോവൽ ആണ്‌ ഉത്‌കൃഷ്‌ട രചന. ഒന്നാം ലോകയുദ്ധത്തിനു മുമ്പുളള ഓസ്‌ട്രിയയിലെ ഹാബ്‌സ്‌ബുർഗ്‌ സാമ്രാജ്യത്തിലെ രാജഭരണത്തിന്റെ തകർച്ചയെയാണ്‌ ഇത്‌ ചിത്രീകരിക്കുന്നത്‌. പിതാ-പുത്രബന്ധത്തിലെ ശൈഥില്യങ്ങളെ ചിത്രീകരിക്കുന്ന രചനകളും പ്രധാനപ്പെട്ടതാണ്‌. 1933 ൽ റോറ്റ്‌ പാരീസിലേക്ക്‌ കുടിയേറി; ജീവിതാവസാനംവരെ അവിടെയായിരുന്നു. ഗൃഹാതുരത്വത്തിന്റെ വേദനകളായിരുന്നു പ്രവാസകാലത്തെ രചനകളുടെ പ്രമേയങ്ങൾ. ന്നഇലപ ശമദയസലവണ ഇ​‍ൂടങ്ങന്ന (1938)

ആണ്‌ ഉദാഹരിക്കാവുന്ന രചന. 1929 ൽ രചിച്ച ഇലപ വോപണഎ ധനൂദലപഎ എന്ന നോവൽ പരാജയപ്പെട്ട ഒരു വിപ്ലവകാരിയുടെ കഥയാണ്‌.

എ.വി. ഗോപാലകൃഷ്‌ണൻ

1960 ഫെബ്രുവരി 24ന്‌ പാലക്കാട്‌ അത്തിപ്പൊറ്റയിൽ ജനിച്ചു. കേന്ദ്രസർക്കാർ ഓഫീസ്‌, ബാങ്കുകൾ, ഫിനാൻസ്‌ കമ്പനികളിൽ ഉദ്യോഗം. ഇപ്പോൾ ഹോങ്‌കോങ്ങിൽ ഫിനാൻഷ്യൽ മാനേജരായി ജോലിചെയ്യുന്നു.

വിലാസംഃ

അത്തിപ്പൊറ്റ വാരിയം

അത്തിപ്പൊറ്റ

പാലക്കാട്‌ 678 544


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited