Sep 19 06:22:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീനിവാസൻ

ശ്രീനിവാസൻ

കണ്ണൂർ ജില്ലയിലെ പാട്യം എന്ന ഗ്രാമത്തിൽ ജനനം. അച്‌ചൻഃ ഉണ്ണി. അമ്മഃ ലക്ഷ്‌മി. കൊട്ടയോടി എൽ.പി.സ്‌കൂൾ, സൗത്ത്‌ പാട്യം യു.പി.സ്‌കൂൾ, കതിരൂർ ഗവ. ഹൈസ്‌കൂൾ, മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്‌.എസ്‌. കോളജ്‌, മദിരാശിയിലെ ഫിലിം ചേംബർ ഓഫ്‌ കൊമേഴ്‌സിന്റെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പി.എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കമാണ്‌ ആദ്യമായി അഭിനയിച്ച സിനിമ. തുടർന്ന്‌ പ്രിയദർശൻ, സത്യൻ അന്തിക്കാട്‌, കമൽ തുടങ്ങിയവരുടെ സിനിമകൾക്ക്‌ തിരക്കഥയെഴുതി. ഏറ്റവും നല്ല തിരക്കഥാകൃത്തിനുളള സംസ്ഥാന-ദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ വിമല. മക്കൾഃ വിനീത്‌ ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. വിലാസംഃ വിനീത്‌, പൂക്കോട്‌, തലശ്ശേരി, കണ്ണൂർ ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited