Sep 26 13:54:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ.(ഡോ.)സി.ജി. രാമചന്ദ്രൻ നായർ

പ്രൊഫ.(ഡോ.)സി.ജി. രാമചന്ദ്രൻ നായർ

1932 ഒക്‌ടോബർ 29ന്‌ ആലുവ കുറ്റിപ്പുഴയിൽ ജനിച്ചു. ഒന്നാം റാങ്കോടെ രസതന്ത്രത്തിൽ എം.എസ്‌സി. ബിരുദം. ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസിൽനിന്ന്‌ സ്വർണമെഡലോടെ പി.എച്ച്‌.ഡിയും. ജർമ്മനിയിലും ബ്രിട്ടനിലും ഉപരിപഠനം. കേരള യൂനിവേഴ്‌സിറ്റി രസതന്ത്രവിഭാഗം തലവൻ, സയൻസ്‌ ഫാക്കൽട്ടി ഡീൻ, കേരള സംസ്‌ഥാന ശാസ്‌ത്രസാങ്കേതിക പരിസ്‌ഥിതി കമ്മിറ്റി ചെയർമാൻ, അൾജിയേഴ്‌സിൽ യൂനിവേഴ്‌സിറ്റി പ്രൊഫസർ, കേരള സർക്കാരിന്റെ സർവവിജ്‌ഞ്ഞാനകോശം ഡയറക്‌ടർ എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌.

ശാസ്‌ത്രലേഖനങ്ങളുടെയും നൂറ്റിയിരുപതോളം ശാസ്‌ത്രപ്രബന്ധങ്ങളുടെയും കർത്താവാണ്‌. ബഹുഭാഷാപണ്ഡിതനും സാഹിത്യതത്‌പരനും. സയൻസ്‌ ഫിക്‌ഷൻ മേഖലയെപ്പറ്റി ആധികാരികമായി സംസാരിക്കാൻ കഴിയും.

ഭാര്യഃ ഭാരതീദേവി. മക്കൾഃ ഗിരിജ, കൃഷ്‌ണമോഹൻ.

വിലാസംഃ

‘നെക്കാർ’

റ്റി ഇ നമ്പർ 102

തൈക്കാട്‌

തിരുവനന്തപുരം 695 014


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited