Sep 21 13:01:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കലാമണ്ഡലം കേശവൻ

കലാമണ്ഡലം കേശവൻ

പാലക്കാട്ട്‌ ജില്ലയിലെ പെരിങ്ങോട്‌ നീട്ടിയത്തു വീട്ടിൽ ജാനകി അമ്മയുടെയും കുറുങ്കാട്ടുമനയ്‌ക്കൽ വാമനൻ നമ്പൂതിരിയുടെയും മകനായി 1936 മെയ്‌ 18-നു ജനിച്ചു. ഒൻപതാം വയസിൽ കലാഭ്യസനം ആരംഭിച്ചു. അമ്മാവനായ നീട്ടിയത്തു ഗോവിന്ദൻനായർ, മൂത്തമന കേശവൻനമ്പൂതിരി, കലാമണ്ഡലം അച്ചുണ്ണിപൊതുവാൾ എന്നിവരാണ്‌ ഗുരുക്കൻമാർ. ചെണ്ടയിൽ ഇന്ന്‌ ഏറെ അറിയപ്പെടുന്ന കലാകാരൻ. 1963 മുതൽ ഫാക്‌ട്‌ കഥകളി സ്‌കൂളിൽ അദ്ധ്യാപകൻ. 1967 മുതൽ ഏഴെട്ടു പ്രാവശ്യം കഥകളി സംഘങ്ങളോടൊപ്പം വിദേശപര്യടനം നടത്തി. കലാസാഹിത്യഅക്കാദമി അവാർഡ്‌, കേരള കലാമണ്ഡലം അവാർഡ്‌, ഡോ.കെ.എൻ. പിഷാരോടി സ്‌മാരക അവാർഡ്‌ മുതലായവ ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്രനടനുമാണ്‌. കൃതികൾഃ ഹേ, ഭൂമികന്യേ, മേളം, കാർക്കോടകൻ (കവിത), ശാകുന്തളം, രഘുവിജയം, ഏകിലവ്യനും അശ്വത്ഥാമാവും, സതിസുകന്യ, വിചിത്രവിജയം, മൃതസഞ്ഞ്‌ജീവനി, രുസ്‌തവും സോറാബും, ഭീമബന്ധനം (ആട്ടക്കഥ), കമലദളം, അരങ്ങത്തെ അത്ഭുതപ്രതിഭാസം(ലേഖനം), അരങ്ങിനു പിന്നിൽ, അമ്മേ കനിയൂ, തേൻതുളളി, ദശപുഷ്‌പങ്ങൾ, മഹച്ചരിതമാല (158), സന്യാസിക്കഥകൾ(ബാലസാഹിത്യം)

മക്കൾഃ സുരേഷ്‌, ശശിധരൻ, സുധാരാജഗോപാൽ.

വിലാസംഃ

‘മേളം’, പോണേക്കര റോഡ്‌

ഇടപ്പളളി, എറണാകുളം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited