Sep 20 13:17:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാഞ്ഞിരമറ്റം സുകുമാരൻ

കാഞ്ഞിരമറ്റം സുകുമാരൻ

1947 മാർച്ച്‌ 6-ന്‌ എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത്‌ ജനിച്ചു. പിതാവ്‌ഃ നങ്ങേത്ത്‌ കുട്ടൻപിളള, മാതാവ്‌ഃ ചാന്തുരുത്തിൽ പാറുക്കുട്ടിയമ്മ. എസ്‌എസ്‌.എൽ.സിയും ടി.ടി.സിയും പാസ്സായി, 1969-ൽ പ്രൈമറിസ്‌കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. മലയാളം വിദ്വാൻ, എം.എ. ബിരുദങ്ങൾ. ഇപ്പോൾ മുളന്തുരുത്തി ഗവ.ഹൈസ്‌കൂളിൽ മലയാള ഭാഷാധ്യാപകനായി ജോലിനോക്കുന്നു. കുട്ടികളുടെ ആനുകാലികങ്ങളിൽ രണ്ടു ബാലനോവലുകൾ, കഥകൾ, കവിതകൾ, കടങ്കവിതകൾ, നഴ്‌സറിപ്പാട്ടുകൾ, അക്ഷരപ്പാട്ടുകൾ, കഥാപ്രസംഗങ്ങൾ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ധാരാളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പുസ്‌തകരൂപത്തിൽ പ്രസിദ്ധീകൃതമാകുന്ന ആദ്യകൃതിയാണ്‌ ഇത്‌. കുറെക്കാലം സാക്ഷരതാമിഷന്റെ കീഴിൽ ഇ.പി.ഒ.ആയി പ്രവർത്തിച്ചിട്ടുണ്ട്‌. കേരള ബാലസാഹിത്യപരിഷത്തിന്റെ നിർവാഹകസമിതിയംഗമാണ്‌.

ഭാര്യഃ നിർമ്മലാദേവി. മകൾഃ അമ്പിളി.

വിലാസംഃ

ശ്രീകാവ്യം,

കാഞ്ഞിരമറ്റം പി.ഒ.

എറണാകുളം-682 315


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited