വി. സുരേശൻ
1962 ജൂലായ് 31ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻഃ വാസുദേവൻ നായർ. അമ്മഃ ഭാമയമ്മ. സെന്റ് സേവിയേഴ്സ് ഹൈസ്കൂൾ, ഗവ. ആർട്സ് കോളേജ്, സെൻട്രൽ പോളിടെക്നിക്, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കുറച്ചുകാലം പത്രപ്രവർത്തകനായിരുന്നു. ഇപ്പോൾ കേരളവാട്ടർ അതോറിട്ടിയുടെ തിരുവനന്തപുരം ഓഫീസിൽ. നാടകത്തിലൂടെ സാഹിത്യപ്രവേശം. ഹാസ്യം, കഥ, ബാലസാഹിത്യം, പംക്തി എന്നീ രംഗങ്ങളിൽ അറിയപ്പെടുന്ന എഴുത്തുകാരനും നർമ്മപ്രഭാഷകനും. കൃതികൾഃ കാര്യത്തിന്റെ കിടപ്പും നില്പും, മംഗ്ലീഷുകാരുടെ നാട്, കുംഭസാരം, പൾസ്. ഭാര്യ ഃ ലതാമഞ്ഞ്ജുഷ. മക്കൾഃ പ്രണോയ്, പ്രയാഗ്. വിലാസംഃ സുസ്മിതം, പേയാട് പി.ഒ., തിരുവനന്തപുരം - 695573.