Sep 24 23:24:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാധവിക്കുട്ടി

 

By the same author


മാധവിക്കുട്ടി

ലോകപ്രശസ്‌ത കവയിത്രിയും മലയാളത്തിന്റെ പ്രമുഖ കഥാകാരിയും.

യഥാർഥനാമം കമലാദാസ്‌.

പ്രശസ്‌ത കവയിത്രി നാലപ്പാട്ട്‌ ബാലാമണിയമ്മയുടെയും ‘മാതൃഭൂമി’ മാനേജിങ്ങ്‌ എഡിറ്ററായിരുന്ന യശഃശരിരനായ വി. എം. നായരുടെയും മകൾ. പാലക്കാട്ടു ജില്ലയിലെ പുന്നയൂർക്കുളത്ത്‌ ജനിച്ചു. ഭർത്താവ്‌ ഃ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ സിനിയർ കണസൾട്ടന്റായിരുന്ന മാധവദാസ്‌ (1992ൽ നിര്യാതനായി). മൂന്ന്‌ ആൺമക്കളുണ്ട്‌.

മതിലുകൾ, നരിച്ചീറുകൾ പറക്കുമ്പോൾ, തരിശുനിലം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, എന്റെ കഥ, ബാല്യകാലസ്‌മരണകൾ, വർഷങ്ങൾക്കുമുമ്പ്‌, ചന്ദനമരങ്ങൾ, മനോമി, ഡയറിക്കുറിപ്പുകൾ, നീർമാതളം പൂത്ത കാലം, ചേക്കേറുന്ന പക്ഷികൾ, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകൾ, നഷക്കടപ്പെട്ട നിലാംഭഭരി, അമാവാസി (കെ. എൽ. മോഷനവർമ്മയോടൊത്തഏ), കവാടം (സുലോചന​‍ോടൊത്തഏ) എന്നി കൃതികൾ മലയാളത്തിലും സമ്മർ ഹൗസ്‌, കലക്‌ടഡ്‌ പോയംസ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ കവിതാസമാഹാരങ്ങളും അവയിൽ ചിലതിന്റെ മലയാള വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചു. ഓൺലി ദി സോൾ നോസ്‌ ഹൗ റ്റു സിങ്ങ്‌ 1996 ഒക്‌ടോബറിൽ ഡി.സി. ബുക്‌സ്‌ പ്രസിദ്ധപ്പെടുത്തി. എന്റെ കഥ 15 വിദേശഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

1964ൽ ഏഷ്യൻ പോയട്രി പ്രൈസ്‌ (ദി സൈറൻസ്‌), 1965ലേ ഏഷ്യന രാജയങ്ങളിലെ ഇംഗ്ലിഷ്‌ ക,തികൾക്കുളള കെന്റ്‌ അവാർഡ്‌ (സമ്മർ ഇൻ കൽക്കത്ത), ആശാൻ വേൾഡ്‌ പ്രൈസ്‌, അക്കാദമി പുരസ്‌കാരം (കലക്‌ടഡ്‌ പോയംസ്‌) എന്നിവ ലഭിച്ചു. 1969ൽ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്‌ക്കുളള അവാർഡ്‌ (തണുപ്പ്‌) നേടി. നഷ്‌ടപ്പെട്ട നിലാംബരിക്ക്‌ 1969ലേ എൻ.വി. പുരസ്‌കാരം രഭിച്ചു. 1997ൽ നിർമാതളം പൂത്ത കാലം എന്ന ക,തിക്ക്‌ വയലാർ അവാർഡും.

ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റർ, കേരള ചിൽഡ്രൻസ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌, കേരള പോറസ്‌റ്ററി ബോരഡ്‌ ചെയർമാൻ, ‘പോയറ്റ്‌’ മാസികയുടെ ഓറിയന്റ്‌ എഡിറ്റർ എന്നീ പ്രമുഖ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു. ‘ബഹുതന്ത്രി’യുടെ സ്‌ഥാപക. ശ്രിലങ്ക, ഓസ്‌ട്രേലിയ, ജർമനി, സിങ്കപ്പൂർ, മസ്‌കറ്റ്‌, അമേരിക്ക, വെസ്‌റ്റിൻഡീസ്‌ എന്നീ വിദേശ രാജയങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌.

വിലാസം

റോയൽ സ്‌റ്റേഡിയം മാൻഷൻസ്‌

ഫസ്‌റ്റ്‌ ഫ്ലോർ

ഗാന്ധിനഗർ, കടവന്ത്ര പി.ഒ.

കൊച്ചി 682020


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited