Nov 16 04:50:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്നസെന്റ്‌

ഇന്നസെന്റ്‌

1948 ഫെബ്രുവരി 28-ന്‌ ഇരിങ്ങാലക്കുടയിൽ വറീതിന്റെയും മർഗലീത്തയുടെയും മകനായി ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ്‌ ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്‌.എൻ.എച്ച്‌ സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ആദ്യ സിനിമ നൃത്തശാല. ഡേവിഡ്‌ കാച്ചപ്പളളിയുമായി ചേർന്ന്‌ ശത്രു കംബൈൻസ്‌ എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുമ്പേ, ഓർമ്മയ്‌ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്‌ ബാക്ക്‌, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. മഴവിൽക്കാവടി, കിലുക്കം, ദേവാസുരം, ഗോഡ്‌ഫാദർ, വിയറ്റ്‌നാംകോളനി, ഹിറ്റ്‌ലർ തുടങ്ങിയ ഇരുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. നിരവധി തവണ സംസ്‌ഥാന അവാർഡുകൾ ലഭിച്ചു. കഴിഞ്ഞ 9 വർഷമായി ചലച്ചിത്ര കലാകാരൻമാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ്‌. മറ്റൊരു കൃതി ഃ മഴക്കണ്ണാടി (കഥകൾ). ഭാര്യ ഃ ആലീസ്‌, മകൻഃ സോണറ്റ്‌, രശ്‌മി സോണറ്റ്‌. വിലാസം ഃ പാർപ്പിടം, ഇരിങ്ങാലക്കുട, തൃശൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited