Sep 21 20:05:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫ്രാൻസിസ്‌ ടി. മാവേലിക്കര

ഫ്രാൻസിസ്‌ ടി. മാവേലിക്കര

1960ൽ മാവേലിക്കര പടിഞ്ഞാറെ നടയിൽ വാളക്കോട്ട്‌ വീട്ടിൽ ജനനം. 1982ൽ കെ.പി.എ.സി സുലോചനയുടെ സംഘത്തിന്‌ നാടകം എഴുതിക്കൊണ്ട്‌ മലയാള നാടകവേദിയിലേക്ക്‌ പ്രവേശനം. ഇന്ന്‌ കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം തുടങ്ങി കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഘങ്ങൾക്ക്‌ നാടകമെഴുതുന്നു. 1997ൽ ‘സമാവർത്തനം’, 99ൽ ‘അയൽക്കൂട്ടം’, 2000ൽ ‘അദ്ധ്യാപിക’ എന്നീ നാടകങ്ങൾക്ക്‌ സംസ്ഥാന ഗവൺമെന്റിന്റെ മികച്ച നാടകരചനയ്‌ക്കുള്ള അവാർഡ്‌ ലഭിച്ചു. കൂടാതെ 2001ലെ അബുദാബി ശക്തി അവാർഡ്‌, കേരളാ കാത്തലിക്‌ ബിഷപ്പ്‌ കോൺഫറൻസിന്റെ മികച്ച നാടകത്തിനുള്ള അവാർഡ്‌ (മൂന്നു പ്രാവശ്യം) കിട്ടി. കൂടാതെ ഇ.എം.എസ്‌ സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ അവാർഡും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited