Nov 17 16:52:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദായ്‌ സിജി

 


ദായ്‌ സിജി

1954ൽ ചൈനയിൽ ജനിച്ചു. ചൈനീസ്‌ നോവലിസ്‌റ്റ്‌, ചലച്ചിത്രസംവിധായകൻ. 1971-74ലെ സാംസ്‌കാരിക വിപ്ലവ കാലഘട്ടത്തിൽ മാവോ ഭരണകൂടം ദായ്‌ സിജിയെ സിച്വാനിലെ പുനർവിദ്യാഭ്യാസ ക്യാമ്പിലേക്കയച്ചു. തിരിച്ചുവന്നശേഷം അദ്ദേഹം സ്‌കൂൾ സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കി. കലാചരിത്രമാണ്‌ പഠിച്ചത്‌. 1984ൽ ഒരു സ്‌കോളർഷിപ്പിന്മേൽ ഫ്രാൻസിലേക്കു പോയി. അവിടെവച്ച്‌ ചലച്ചിത്രകലയിൽ ആകൃഷ്ടനായി; സംവിധായകനായി. എഴുത്തിലേക്കു തിരിയുന്നതിനു മുമ്പ്‌ മൂന്നു ഫീച്ചർ ഫിലിമുകൾ സംവിധാനം ചെയ്തു. 2002ൽ ‘ബൽസാക്കും ചൈനയിലെ കൊച്ചുതയ്യൽക്കാരി’യും എന്ന നോവൽ പ്രസിദ്ധം ചെയ്തു. ഈ നോവലിന്‌ അദ്ദേഹം ചലച്ചിത്രഭാഷ്യവും നൽകി. 2003ൽ ‘മ്യൂവോസ്‌ ട്രാവലിങ്ങ്‌ കൗച്ച്‌’ എന്ന കൃതിയും ദായ്‌ സിജി രചിക്കുകയുണ്ടായി. ഇപ്പോൾ പാരീസിൽ താമസിക്കുന്ന ദായ്‌ സിജി ഫ്രഞ്ചുഭാഷയിൽ രചനകൾ നിർവ്വഹിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited