Nov 19 04:28:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പട്ടത്തുവിള കരുണാകരൻ

പട്ടത്തുവിള കരുണാകരൻ

1925 ജൂലൈയിൽ കൊല്ലത്ത്‌ പട്ടത്തുവിള കുടുംബത്തിൽ ജനിച്ചു. പിതാവ്‌ഃ കൊച്ചുകുഞ്ഞ്‌, മാതാവ്‌ഃ കൊച്ചുകുഞ്ചാളി. കൊല്ലം ക്രേവൻഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, മദിരാശി പ്രസിഡൻസി കോളജിൽ ചേർന്നു. നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളജിൽ ചേർന്നുവെങ്കിലും പഠിപ്പ്‌ പൂർത്തിയാക്കുകയുണ്ടായില്ല. ‘കേരളകൗമുദി’യിൽ പത്രപ്രവർത്തകനായി ചുരുങ്ങിയകാലം ജോലി നോക്കുകയുണ്ടായി. പിന്നീട്‌ വിദ്യാഭ്യാസം തുടർന്നത്‌ വിദേശത്താണ്‌. ചലച്ചിത്രകലയിൽ ഉപരിപഠനം നടത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ പഠനം പൂർത്തിയാക്കിയത്‌ ബിസിനസ്‌ മാനേജ്‌മെന്റിലാണ്‌. ന്യൂയോർക്കിലെ സിറാക്യുസ്‌ സർവകലാശാലയിലെ കോളജ്‌ ഒഫ്‌ ബിസിനസ്‌ മാനേജ്‌മെന്റിൽനിന്ന്‌ എം.ബി.എ. ബിരുദം നേടി. നാട്ടിൽ തിരിച്ചെത്തി പിയേഴ്‌സ്‌ ലെസ്ലി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. 1982-ൽ ഡിവിഷണൽ മാനേജർ ആയി വിരമിച്ചു. മുനി എന്ന കൃതിക്ക്‌ കേരളസാഹിത്യഅക്കാദമി അവാർഡും ‘ഉത്തരായണം’ എന്ന ചലച്ചിത്രത്തിന്‌ നിർമാണത്തിനുളള കേന്ദ്രഅവാർഡും ലഭിച്ചു. ബൂർഷ്വാ സ്‌നേഹിതൻ, കണ്ണേ മടങ്ങുക, സത്യാന്വേഷണം, നട്ടെല്ലികളുടെ ജീവിതം, ബലി, കഥ-പട്ടത്തുവിള എന്നിവയാണ്‌ പ്രസിദ്ധപ്പെടുത്തിയ മറ്റ്‌ സമാഹാരങ്ങൾ. 1955-ൽ വിവാഹം. ഭാര്യ സാറ. മക്കൾഃ അനിത, അനുരാധ.

1985 ജൂൺ 5-​‍ാം തീയതി നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited