Nov 19 15:27:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടിപ്പ്‌ ടോപ്പ്‌ അസ്സീസ്‌

ടിപ്പ്‌ ടോപ്പ്‌ അസ്സീസ്‌

1936 ജൂൺ 12-​‍ാം തീയതി പഴയ മദ്രാസ്‌ സംസ്ഥാനത്തെ ബ്രിട്ടീഷ്‌ കൊച്ചിയിൽ (ഫോർട്ടുകൊച്ചി) ജനനം. ചെറുവട്ടൂർ സർക്കാര സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യവേ അതു രാജിവെച്ച്‌ കേരള സർക്കാർ ആരോഗ്യവകുപ്പിൽ ക്ലാർക്കായി ചേർന്ന്‌ സൂപ്രണ്ടായി വിരമിച്ചു. ആർട്ടിസ്‌റ്റ്‌ പി.ജെ ചെറിയാൻ, അഗസ്‌റ്റിൻ ജോസഫ്‌, കെ.ജെ യേശുദാസ്‌, പി.ജെ ആന്റണി, അടൂർഭാസി, എസ്‌.പി പിള്ള, ബഹദൂർ, മണവാളൻ ജോസഫ്‌, ഡി.കെ ചെല്ലപ്പൻ, എഡ്‌ഡി, അടൂർ പങ്കജം, ശാന്തകുമാരി, സി.ഒ ആന്റോ, ശ്രീമൂലനഗരം വിജയൻ, മരട്‌ ജോസഫ്‌ എന്നിവരോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. പി. ബക്കറിന്റെ ‘ചാപ്പ’, ജോൺ അബ്രഹാമിന്റെ ‘അമ്മ അറിയാൻ’, എന്നീ സിനിമകളിലും ‘രമണന്റെ മരണം’, ‘എനിക്ക്‌ ഗുസ്തി പഠിക്കണ്ട’, ‘അഗ്നിയുമായി ഒരു അതിഥി’ എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌. കൊച്ചിയിലെ പഴയ പല പ്രമുഖ ഫുട്‌ബോൾ ടീമിലേയും അംഗമായിരുന്നു. 2005 ജൂലായ്‌ 22 വെള്ളിയാഴ്‌ച അസ്സീസ്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited