Sep 21 19:04:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അരുൺ സാധു

 

By the same author


അരുൺ സാധു

1942-ൽ ജനിച്ചു. ഭൗതികശാസ്‌ത്രത്തിൽ ബിരുദം. പത്രപ്രവർത്തകൻ. ഇംഗ്ലീഷിലും മറാഠിയിലുമായി നിരവധി ലേഖനങ്ങളും ചെറുകഥകളും എഴുതിയിട്ടുണ്ട്‌. ‘മുംബയി ദിനാംക്‌’, ‘സിംഹാസൻ’, ‘ബഹിഷ്‌കൃത്‌’, ‘സ്‌ഫോടക്‌’, ‘ത്രിശങ്കു’, ‘ശപിത്‌’ എന്നിവയാണ്‌ പ്രധാന നോവലുകൾ. 1974-ലെ മഹാരാഷ്‌ട്ര സർക്കാരിന്റെ പുരസ്‌കാരമായ ‘ഹരിനാരായണ ആപ്‌തെ അവാർഡ്‌ ’മുംബയി ദിനാംക്‌‘ എന്ന കൃതിക്കു ലഭിച്ചു. 1977-ലെ മികച്ച നോവലായി ’സിംഹാസൻ‘ ശുപാർശ ചെയ്യപ്പെട്ടുവെങ്കിലും മഹാരാഷ്‌ട്ര സർക്കാർ പ്രസ്‌തുത ശുപാർശ കാരണമൊന്നും പറയാതെ നിരസിച്ചു. ഈ തീരുമാനം വലിയ വിവാദം സൃഷ്‌ടിക്കുകയും മറാഠി സാഹിത്യലോകം ഇതിനെ അതിശക്‌തിയായി എതിർക്കുകയും ചെയ്‌തു. മഹാരാഷ്‌ട്രയിലെ സഹൃദയലോകം സാഹിത്യത്തിലെ സർക്കാർ ഇടപെടലിനെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ചപ്പോൾ ബന്ധപ്പെട്ട വകുപ്പ്‌മന്ത്രിക്കു മാപ്പു പറയേണ്ടിവന്നു. സർക്കാർ നൽകുന്ന പുരസ്‌കാരത്തുകയുടെ ഇരട്ടിയിലധികം തുക ജനങ്ങളിൽനിന്ന്‌ പിരിച്ചെടുത്ത്‌ ജനകീയപുരസ്‌കാരം നൽകി ഈ നോവലിലെ പിന്നീട്‌ ആദരിക്കുകയുണ്ടായി. ’മുംബയി ദിനാംക്‌‘, ’സിംഹാസൻ‘ എന്നീ കൃതികളെ ആധാരമാക്കി നിർമ്മിച്ച ’സിംഹാസൻ‘ എന്ന മറാഠി ചലച്ചിത്രം സംസ്‌ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. വിജയ്‌ ടെണ്ടുൽക്കറും ജബ്ബാർ പട്ടേലുമാണ്‌ ഈ ചിത്രത്തിന്റെ മുഖ്യശില്‌പികൾ.

ഇവയ്‌ക്കു പുറമെ ചൈനീസ്‌ വിപ്ലവത്തിന്റെ പശ്‌ചാത്തലത്തിൽ എഴുതപ്പെട്ട ’ആണി ഡ്രാഗമ്‌ ജാഗാ ത്‌ധാലാ‘, ക്യൂബൻ വിപ്ലവത്തെപ്പറ്റി രചിക്കപ്പെട്ട ’ഫിഡെൽ ചെ, ആണി ക്രാംതി‘ എന്നീ കൃതികളും അരുൺ സാധുവിന്റെ പ്രസിദ്ധ കൃതികളിൽ ഉൾപ്പെടുന്നു.

കുടുംബം ഃ ഭാര്യയും രണ്ടു പുത്രിമാരും

വിലാസംഃ

45, പത്രകാർ

ബാന്ദ്ര, മുംബയ്‌ - 400051


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited