Sep 24 19:15:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. മുകുന്ദൻ

 

By the same author


എം. മുകുന്ദൻ

1942-ൽ ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയിൽ ജനിച്ചു.

1961ൽ ആദ്യകഥ വെളിച്ചം കണ്ടു. അഞ്ചര വയസ്സുളള കുട്ടി, വീട്‌, നദിയും തോണിയും, വേശ്യകളേ നിങ്ങൾക്കൊരമ്പലം, ഏഴാമത്തെ പൂവ്‌, മുകുന്ദന്റെ കഥകൾ, തേവിടിശ്ശിക്കിളി, കണ്ണാടിയുടെ കാഴ്‌ച (കഥാസമാഹാരങ്ങൾ), ചാർലി മാസ്‌റ്റർ, സീത, കൂട്ടംതെറ്റി മേയുന്നവർ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഈ ലോകം അതിലൊരു മനുഷ്യൻ, ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു, ആവിലായിലെ സൂര്യോദയം, ആകാശത്തിനു ചുവട്ടിൽ, ദൽഹി, കിളിവന്നു വിളിച്ചപ്പോൾ, ദൈവത്തിന്റെ വികൃതികൾ, ആദിത്യനും രാധയും മറ്റു ചിലരും, നഗ്നനായ തമ്പുരാൻ, ഒരു ദളിത്‌ യുവതിയുടെ കദനകഥ, കേശവന്റെ വിലാപങ്ങൾ, നൃത്തം (നോവലുകൾ), റഷ്യ (ലഘുനോവലുകൾ), എന്താണ്‌ ആധുനികത?(പഠനം) എന്നിവയാണ്‌ പ്രധാന കൃതികൾ.

ഈ ലോകം അതിലൊരു മനുഷ്യൻ കേരള സാഹിത്യ അക്കാദമി അവാർഡും, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം.പി. പോൾ അവാർഡും മുട്ടത്തുവർക്കി അവാർഡും, ദൈവത്തിന്റെ വികൃതികൾ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും എൻ.വി. പുരസ്‌കാരവും നേടി. സാഹിത്യരംഗത്തെ സംഭാവനകളെ മുൻനിർത്തി ഫ്രഞ്ച്‌ ഗവൺമെന്റിന്റെ ഷെവലിയർ അവാർഡ്‌ (1998)നേടി.

ദൽഹിയിൽ ഫ്രഞ്ച്‌ എംബസ്സിയിൽ ഉദ്യോഗസ്ഥൻ.

ഭാര്യഃ ശ്രീജ. മക്കൾഃ പ്രതീഷ്‌, ഭാവന.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited