Nov 15 11:27:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റുഡ്‌യാഡ്‌ കിപ്ലിംഗ്‌

റുഡ്‌യാഡ്‌ കിപ്ലിംഗ്‌

റുഡ്‌യാഡ്‌ കിപ്ലിംഗ്‌ 1882-ൽ കവിതകളും ‘87-ൽ കഥകളും എഴുതിത്തുടങ്ങി. ’ദ്‌ സെവൻസീസ്‌‘ എന്ന ഭാവകാവ്യസമാഹാരവും ’ജങ്കിൾബുക്ക്‌‘ എന്ന കഥാസമാഹാരവും വളരെ വേഗത്തിൽ പ്രചരിക്കുകയും യൂറോപ്പിലെ സഹൃദയലോകത്തെ കീഴടക്കുകയും ചെയ്‌തു. ഇന്ത്യൻ പശ്‌ചാത്തലത്തിൽ എഴുതിയ ’ജങ്കിൾബുക്ക്‌‘ എന്ന കൃതി ലോകത്തെമ്പാടും പിൽക്കാലത്ത്‌ അറിയപ്പെട്ടു.

പ്ലെയിൻ ടെയ്‌ൽസ്‌ ഫ്രം ദ ഹിൽസ്‌, സോൾജിയേഴ്‌സ്‌ ത്രീ, ദ ലൈറ്റ്‌ ദാറ്റ്‌ ഫെയ്‌ൽഡ്‌, മെനി ഇൻവെൻഷൻസ്‌, ക്യാപ്‌റ്റൻ കറേജിയസ്‌, എഫ്ലീറ്റ്‌ ഇൻ ബീയിങ്ങ്‌, ദ ബെറ്റ്‌മാൻസ്‌ ബർഡൻ, ജസ്‌റ്റ്‌ സോ സ്‌റ്റോറീസ്‌, ഇഫ്‌, സംതിങ്ങ്‌ ഒഫ്‌ മൈസെൽഫ്‌, വി വില്ലി വിങ്കി തുടങ്ങിയവയാണ്‌ കിപ്ലിങ്ങിന്റെ പ്രധാന കൃതികൾ.

1907-ലെ സാഹിത്യത്തിനുളള നൊബേൽ സമ്മാനത്തിന്‌ തന്റെ 42-​‍ാം വയസ്സിൽ കിപ്ലിങ്ങ്‌ അർഹനായി.

1936 ജനുവരി 18-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited