Sep 22 18:07:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മഹാശ്വോതാദേവി

മഹാശ്വോതാദേവി

1996 ലെ ജ്‌ഞ്ഞാനപീഠപുരസ്‌കാരം നേടിയ പ്രസിദ്ധ ബാംഗാളിസാഹിത്യകാരിയായ മഹാശ്വേതാദേവി സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി നൂറ്റിയിരുപതിലധികം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1997-ൽ അവർക്ക്‌ മാഗ്‌സസെ അവാർഡും ലഭിച്ചു. കൽക്കത്താ യൂണിവേഴ്‌സിറ്റിയുടെ ലീലാപുരസ്‌കാരം(1977), ശരച്ചന്ദ്രസ്‌മൃതിപദകം (1978), കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം (1979), പത്മശ്രീ (1986), ഭുവനമോഹിനിപദകം (1989), ഇവയെല്ലാം അവർക്കു ലഭിച്ച പുരസ്‌കാരങ്ങളിൽ ചിലതു മാത്രമാണ്‌. ആദിവാസികളുടെയും കാട്ടുജാതിക്കാരുടെയും ഉയർച്ചയ്‌ക്കുവേണ്ടി നിരന്തരം യത്‌നിക്കുകയും അധികകാലവും അവരോടൊപ്പം ജീവിക്കുകയും ചെയ്യുന്ന മഹാശ്വേതാദേവി, തന്റെ പുസ്‌തകങ്ങളിൽനിന്നുളള വരുമാനത്തിന്റെ സിംഹഭാഗവും ഈ അധഃസ്ഥിതർക്കുവേണ്ടി ചെലവാക്കുന്നു. പത്‌മശ്രീബഹുമതിതന്നെ ഈ ജനസേവനത്തിന്റെ പേരിലാണ്‌ അവർക്കു ലഭിച്ചത്‌. അനേകം ചെറുകഥകളും നോവലുകളും ഈ പാവങ്ങളുടെ ജീവിതത്തെ ആധാരമാക്കി രചിച്ചിട്ടുണ്ട്‌. ഇൻഡ്യയിൽ ഇന്ന്‌ ഏറ്റവും അറിയപ്പെടുന്ന സാഹിത്യകാരിയായ മഹാശ്വോതാദേവിയുടെ കൃതികൾ ഇംഗ്ലീഷിലും ഇന്ത്യയിലെ മിക്ക ഭാഷകളിലും വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ജനനം 1926-ൽ. മഹാശ്വേതാദേവിയുടെ ഭർത്താവായിരുന്ന ബിജെൻ ഭട്ടാചാര്യ ബംഗളിലെ പ്രസിദ്ധ നാടകകൃത്തായിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited