Nov 19 00:26:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശിവാജി സാവന്ത്‌

 

By the same author


ശിവാജി സാവന്ത്‌

മുഴുവൻ പേര്‌ ശിവാജി ഗോവിന്ദ്‌സാവന്ത്‌.

1940 ഓഗസ്‌റ്റ്‌ 31-ന്‌ കോലാപൂർ ജില്ലയിലെ ആജ്‌റായിൽ ജനിച്ചു. കൊമേഴ്‌സിൽ ഡിപ്ലോമ. 1962 മുതൽ ‘74 വരെ കോലാപൂരിലെ മെയ്‌ൻ രാജാറാം ഹൈസ്‌കൂളിൽ ടീച്ചർ.

1974 മുതൽ ’80 വരെ മഹാരാഷ്‌ട്ര ഗവ. എജുക്കേഷൻ ഡിപാർട്‌മെന്റ്‌ പ്രസിദ്ധീകരണമായ ‘ലോക്‌ശിക്ഷൺ’ മാസികയുടെ എഡിറ്റർ. മൃത്യുഞ്ഞ്‌ജയ, 1980-‘81ലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുളള മഹാരാഷ്‌ട്ര സംസ്‌ഥാന അവാർഡ്‌ ലഭിച്ച അഷി മനേ അസേ നമുനേ, ലഢന്ത്‌, ക്രാന്തിസിംഹാചീ ഗാവ്‌ണൻ ബോലി എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. മഹാരാഷ്‌ട്ര സംസ്‌ഥാന ഗവ. അവാർഡ്‌ (1968-’69), എൻ.സി. കേൽകർ അവാർഡ്‌, ലളിത്‌ മാഗസിൻ അവാർഡ്‌, പൂനംചന്ദ്‌ ഭുടോടിയ അവാർഡ്‌ (കൽക്കത്ത), ഗുജറാത്ത്‌ സാഹിത്യ അക്കാദമി അവാർഡ്‌ (1992) ഭാരതീയ ജ്‌ഞ്ഞാനപീഠത്തിന്റെ 1995-ലെ മൂർത്തിദേവി പുരസ്‌കാരം എന്നിവ മൃത്യുഞ്ഞ്‌ജയയ്‌ക്ക്‌ ലഭിച്ചു.

ഹിന്ദി, ബംഗാളി, കന്നഡ, ഗുജറാത്തി, മലയാളം, ഒറിയ, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിൽ ഇതിന്റെ വിവർത്തനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 1990-ൽ മൃത്യുഞ്ഞ്‌ജയ 27 ഭാഗങ്ങളിലായി ആകാശവാണിയുടെ ദേശീയ ശൃംഖലയിൽ ബോംബെ, പൂനെ, റാഞ്ചി എന്നീ കേന്ദ്രങ്ങളിലൂടെ പ്രക്ഷേപണം ചെയ്‌തു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്‌തിരുന്നു.

മറാത്തി സാഹിത്യ സമ്മേളനത്തിന്റെ (ബറോഡ ‘83) അദ്ധ്യക്ഷൻ, ഡക്കാൺ മഹാരാഷ്‌ട്ര സാഹിത്യ സമ്മേളനത്തിന്റെ (ബൽഗാം ’86) പ്രസിഡന്റ്‌, മഹാരാഷ്‌ട്ര സാഹിത്യ പരിഷത്ത്‌ (പൂന ‘95) വൈസ്‌ പ്രസിഡന്റ്‌ എന്നീ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു. 1997-ൽ ’മൻപത്ര‘ അവാർഡ്‌ നല്‌കി ആദരിക്കപ്പെട്ടു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited