Sep 20 04:01:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുത്തൻവേലിക്കര സുകുമാരൻ

 


പുത്തൻവേലിക്കര സുകുമാരൻ

1937 ഡിസംബർ 27 ന്‌ വടക്കൻപറവൂരിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. 1959-ൽ ആലുവ യൂണിയൻ ക്രിസ്‌ത്യൻ കോളജിൽനിന്ന്‌ സാമ്പത്തികശാസ്‌ത്രത്തിൽ ബി.എ. ബിരുദം നേടി. 1959-60-ൽ പുത്തൻവേലിക്കര വി.സി.എസ്‌. അപ്പർ പ്രൈമറി സ്‌കൂളിൽ പ്രധാനാദ്ധ്യാപകനായിരുന്നു. രണ്ടര വർഷത്തോളം പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ക്ലാർക്കായിരുന്നു. 1964-ൽ ഫാറൂക്ക്‌ ട്രെയിനിംഗ്‌ കോളെജിൽനിന്ന്‌ ബി.എഡ്‌ഡ്‌. പാസ്സായി. 1965 മുതൽ എളന്തിക്കര ഹൈസ്‌കൂളിൽ ജോലി നോക്കി. 1993 മാർച്ചിൽ സർവ്വീസിൽനിന്ന്‌ വിരമിച്ചു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾമുതൽ കവിതകൾ എഴുതിയിരുന്നു. 1952-ൽ ‘പൂമൊട്ടുകൾ’ എന്ന മാസികയിലൂടെ ആദ്യ കവിത (പുലരിയിലേക്ക്‌) വെളിച്ചം കണ്ടു. കഴിഞ്ഞ എട്ടു വർഷമായി ബാലസാഹിത്യരചനയിൽ ഏർപ്പെട്ടിരിക്കുകയാണ്‌. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, കുറുക്കന്റെ സ്‌നേഹം എന്നീ ബാലസാഹിത്യകൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ആരോഗ്യവകുപ്പിൽ ട്രീറ്റ്‌മെന്റ്‌ ഓർഗനൈസറായിരുന്ന എ. രത്നാഭായിയാണ്‌ ഭാര്യ.

വിലാസം

സൗരഭം,

പുത്തൻവേലിക്കര-683594

ഫോൺ ഃ 0484-487014


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited