Nov 21 03:47:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. മോഹനൻ

എൻ. മോഹനൻ

1933 ഏപ്രിൽ 27 ന്‌ രാമപുരത്ത്‌ ജനിച്ചു.

അച്‌ഛൻ ഃ എൻ. നാരായണൻ നമ്പൂതിരിപ്പാട്‌.

അമ്മ ഃ എൻ. ലളിതാംബിക അന്തർജ്ജനം.

രാമപുരം സെന്റ്‌ അഗസ്‌റ്റിൻസ്‌ ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സസ്യശാസ്‌ത്രത്തിൽ എം.എ.യും ജയിച്ചു.

കാലടി ശ്രീശങ്കരാകോളജിൽ മലയാളം ലക്‌ചറർ, കേരള ഗവൺമെന്റിന്റെ സാംസ്‌കാരിക കാര്യ ഡയറക്‌ടർ എന്നീ തസ്‌തികകളിൽ പ്രവർത്തിച്ചു. കേരള സ്‌റ്റേറ്റ്‌ ഫിലിം ഡവലപ്‌മെന്റ്‌ കോർപ്പറേഷന്റെ മാനേജിംഗ്‌ ഡയറക്‌ടറായിരിക്കെ 1988 ൽ സർവീസിൽനിന്നു വിരമിച്ചു. നിന്റെ കഥ (എന്റേയും), ദുഃഖത്തിന്റെ രാത്രികൾ, പൂജയ്‌ക്കെടുക്കാത്ത പൂക്കൾ, എൻ.മോഹനന്റെ കഥകൾ, ശേഷപത്രം, നുണയുടെ ക്ഷണികതകൾ തേടി, സ്‌നേഹത്തിന്റെ വ്യാകരണം, നിഷധരാജ്യത്തിലെ രാജാവ്‌, ഒരിക്കൽ എന്നീ ചെറുകഥാ സമാഹാരങ്ങളും ഇന്നലത്തെ മഴ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

നാലപ്പാടൻ അവാർഡ്‌, പത്‌മരാജൻ അവാർഡ്‌, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സാഹിത്യ അവാർഡ്‌, ടെലിവിഷൻ കഥയ്‌ക്കുളള സംസ്‌ഥാന ഗവൺമെന്റിന്റെ അവാർഡ്‌, അബുദാബി മലയാളി സമാജം അവാർഡ്‌, നോവലിനുളള കേരള സാഹിത്യ അക്കാദമി അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. 1999 ഒക്‌ടോബർ 3-ന്‌ അന്തരിച്ചു.

ഭാര്യഃ ഭാമ. മക്കൾഃ സരിത, ഹരി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited