Nov 16 11:12:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹെർമൻ ഹെസ്സെ

ഹെർമൻ ഹെസ്സെ

1877 ജൂലൈ രണ്ടിന്‌ ജർമനിയിലെ കാൽവിൽ ജനിച്ചു. ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ മകൾ മേരിയാണ്‌ അമ്മ. അച്‌ഛൻ ഃ യോഹാൻ ഹെസ്സെ. രണ്ടുപേരും ബാസൽമിഷൻ പ്രവർത്തകരായിരുന്നു. മോട്ടോർ മെക്കാനിക്ക്‌, പുരാവസ്‌തു വില്‌പനക്കാരൻ എന്നീ ജോലികൾക്കുശേഷം ബുക്‌ഷോപ്പിൽ സെയിൽസ്‌മാനായി. പരമ്പരാഗതരീതിയിൽ വിദ്യാഭ്യാസം ചെയ്‌തിട്ടില്ല. ചെറുപ്പത്തിൽതന്നെ കവിതയെഴുതാൻ തുടങ്ങി. 16-​‍ാം വയസ്സിൽ ആദ്യ കവിതാസമാഹാരം. 1904 മുതൽ ഗൗരവതരമായി സാഹിത്യരചനയാരംഭിച്ചു. . യുവജനങ്ങളുടെ പ്രശ്‌നങ്ങൾ പ്രമേയമാക്കിക്കൊണ്ടെഴുതിയ നോവലുകൾ പെട്ടെന്നു ശ്രദ്ധേയമായി. 1919ൽ ഒന്നാം ലോകമഹായുദ്ധത്തിലെ ജർമനിയുടെ നിലപാടിൽ പ്രതിഷേധിച്ച്‌ എന്നേക്കുമായി സ്വിറ്റ്‌സർലന്റിലേക്കു താമസം മാറ്റി. അപ്പോഴേക്കും ജർമൻ ഭാഷയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരുടെ നിരയിലേക്കുയർന്നിരുന്നു..1946ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം ലഭിച്ചു. 1962 ആഗസ്‌റ്റ്‌ 9ന്‌ മൊണ്ടാഗ്‌നോളയിൽ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited