Sep 19 12:37:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി.എ.സി സുലോചന

കെ.പി.എ.സി സുലോചന

മാവേലിക്കര കോട്ടയ്‌ക്കകത്ത്‌ 1938ൽ ജനനം. തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേയ്‌ക്ക്‌ പ്രവേശിച്ചു. ‘എന്റെ മകനാണ്‌ ശരി’ എന്ന നാടകത്തിലൂടെയാണ്‌ കെ.പി.എ.സിയിൽ തുടക്കമിട്ടത്‌. നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി മുതൽ മന്വന്തരം വരെയുള്ള 10 നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. 1964ൽ കമ്മ്യൂണിസ്‌റ്റുപാർട്ടിയുടെ പിളർപ്പിനെത്തുടർന്ന്‌ കെ.പി.എ.സി വിട്ടു. തുടർന്ന്‌ വിവിധ നാടകസമിതികളുടെ നാടകങ്ങളിൽ പാടുകയും അവയിലെ പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട്‌ സംസ്‌ക്കാര എന്നപേരിൽ നാടകസമിതി രൂപീകരിക്കുകയും പത്തോളം നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. രണ്ടിടങ്ങഴി നോവൽ ചലച്ചിത്രമാക്കിയപ്പോൾ അതിൽ രണ്ടു ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. കാലം മാറുന്നു, അരപ്പവൻ, കൃഷ്ണകുചേല എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പ്രഫഷണൽ നാടകരംഗത്തെ സമഗ്രസംഭാവനക്കുള്ള കേരള സർക്കാരിന്റെ അവാർഡ്‌(1999), പി.ജെ ആന്റണി സ്മാരക ഫൗണ്ടേഷൻ അവാർഡ്‌, കേരള സംഗീതനാടക അക്കാദമി അവാർഡ്‌(1975), കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്‌ (1997), കേരള സർക്കാരിന്റെ മാനവീയം അവാർഡ്‌ (2000), കേരള ഫൈൻ ആർട്‌സ്‌ സൊസൈറ്റി അവാർഡ്‌ (2005 ഏപ്രിൽ) തുടങ്ങിയവയാണ്‌ സുലോചനയ്‌ക്ക്‌ ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ. 2005 ഏപ്രിൽ 17ന്‌ അന്തരിച്ചു. ഭർത്താവ്‌ ഃ കലേശൻ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited