Sep 25 18:08:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ. ചന്തുമേനോൻ

ഒ. ചന്തുമേനോൻ

മലയാളത്തിലെ ആദ്യത്തെ സാഹിത്യമൂല്യമുളള നോവലിന്റെ കർത്താവ്‌. 1847 ജനുവരി 9ന്‌ തലശ്ശേരിക്കു സമീപം കേളാലൂർ ദേശത്ത്‌ ഇടപ്പാടി ചന്തുനായർ. മാതാവ്‌ഃ കൊടുങ്ങല്ലൂർ ചിറ്റേഴത്ത്‌ പാർവ്വതി അമ്മ. തിരുവങ്ങാട്ടു കോരൻ ഗുരുക്കളുടെ കിഴിൽ പ്രാഥമിക വിദ്യാഭ്യാസവും കുഞ്ഞമ്പു നമ്പ്യാരുടെ ശിക്ഷണത്തിൽ സംസ്‌കൃത പഠനവും തലശ്ശേരി പാഴ്‌സി സ്‌കൂളിൽ ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും നിർവഹിച്ചു. 16-​‍ാം വയസ്സിൽ ‘അൺ കവനന്റ്‌ സിവിൽ സർവീസ്‌ പരീക്ഷ’ ജയിച്ചു. 1864ൽ സ്‌മാൾകാസ്‌ കോടതിയിൽ ഗുമസ്‌തനായി. മലബാർ കലക്‌ടറായിരുന്ന ലോഗനുമായുളള സമ്പർക്കംമൂലം 1867ൽ സബ്‌കലക്‌ടർ ഓഫീസിൽ ഗുമസ്‌തനായി നിയമിക്കപ്പെട്ടു. 1969ൽ ആക്‌ടിങ്ങ്‌ ഒന്നാം ഗുമസ്‌തനും 1871ൽ ഹജൂർ ഹെഡ്‌ മുൻഷിയുമായി. 1872ൽ കോഴിക്കോട്‌ സിവിൽ കോടതി ഹെഡ്‌ ക്ലാർക്കായും തുടർന്ന്‌ മുൻസിഫായും ഉയർന്നു. 1892ൽ സബ്‌ജഡ്‌ജിയായി. 1898ൽ ബ്രിട്ടീഷ്‌ ഗവണ്മെന്റ്‌ റാവു ബഹദൂർ സ്‌ഥാനം സമ്മാനിച്ചു. ഇരിങ്ങാലക്കുട വരമ്പത്ത്‌ കൃഷ്‌ണമേനോന്റേയും കാത്തോളി ലക്ഷ്‌മിയമ്മയുടെയും പുത്രിയായ ലക്ഷ്‌മിക്കുട്ടിഅമ്മയായിരുന്നു സഹധർമിണി. ഇന്ദുലേഖയാണ്‌ പ്രഥമ നോവൽ. 1889 ഡിസംബറിൽ പ്രസിദ്ധപ്പെടുത്തി. അപൂർണകൃതിയായ ശാരദ 1892ലും. 1899 സെപ്‌തംബർ 7നു നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited