Sep 26 00:05:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. അച്യുതൻ

എം. അച്യുതൻ

1930 ജൂണിൽ തൃശൂരിലെ വടമയിൽ ജനിച്ചു. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ മലയാളം എം.എ. ഒന്നാംറാങ്കോടെ പാസായി. വിവിധ കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ എന്നീ നിലകളിൽ ജോലി ചെയ്തു. ഒന്നാം ഗ്രേഡ്‌ പ്രൊഫസർ, മാതൃഭൂമിയിൽ പബ്ലിക്കേഷൻ മാനേജർ, സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എൻസൈക്ലോപീഡിക്‌ പബ്ലിക്കേഷൻസിന്റെ ഡയറക്ടർ, ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ മലയാളം പ്രൊഫസർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ‘96 മുതൽ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ്‌, സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(’76), സാഹിത്യപ്രവർത്തക ബെനിഫിറ്റ്‌ ഫണ്ട്‌ അവാർഡ്‌, പത്മപ്രഭാപുരസ്‌കാരം (‘96), സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(’02) എന്നിവ ലഭിച്ചു. പാശ്ചാത്യ സാഹിത്യദർശനം, കവിതയും കാലവും, സമന്വയം, വിവേചനം, നോവൽ-പ്രശ്നങ്ങളും പഠനങ്ങളും, വിമർശലോചനം, നിർദ്ധാരണം, ആയിരത്തൊന്ന്‌ രാവുകൾ, സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും, പ്രകരണങ്ങൾ പ്രതികരണങ്ങൾ തുടങ്ങി 12 കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited