|
|
മാർട്ടിൻ ഈരശ്ശേരിൽ
മാർട്ടിൻ ഈരശ്ശേരിൽ
1946ൽ എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന ഗ്രാമത്തിൽ ജനിച്ചു. ആലപ്പുഴ വഴിച്ചേരിയിൽ താമസം. ആലപ്പുഴ ലീയോത്തർട്ടീന്ത് ഹൈസ്കൂളിലും മാർ ഇവാനിയോസ് കോളേജിലും എസ്.ഡി. കോളേജിലുമായി വിദ്യാഭ്യാസം. രസതന്ത്രത്തിൽ ബിരുദം, ജുഡീഷ്യൽ സർവ്വീസിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ കൊയിലാണ്ടിയിലും ആലപ്പുഴയിലും ജോലി ചെയ്തിരുന്നു. നമ്മൾ അപരിചിതർ എന്ന കഥാസമാഹാരം കറന്റ് ബുക്സിലൂടെ പ്രസിദ്ധീകരിച്ചു. ദാമ്പത്യശാസ്ത്രമാണ് മറ്റൊരു ഗ്രന്ഥം.
|
|
|