Nov 16 22:27:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എസ്‌. അച്യുതാനന്ദൻ

വി.എസ്‌. അച്യുതാനന്ദൻ

വേലിക്കകത്ത്‌ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന്‌ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ചു. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ചു. ദാരിദ്ര്യംമൂലം ഏഴാംക്ലാസ്സിൽ പഠനമുപേക്ഷിച്ചു. ജ്യേഷ്‌ഠൻ ഗംഗാധരന്റെ തുണിക്കടയിൽ സഹായിയായി. തുടർന്ന്‌ ആസ്പിൻവാൾ ഫാക്ടറിയിൽ തൊഴിലാളിയായി. 1939ൽ സ്‌റ്റേറ്റ്‌ കോൺഗ്രസ്സിൽ അംഗത്വമെടുത്ത്‌ രാഷ്‌ട്രീയപ്രവർത്തനത്തിനിറങ്ങി. 1940ൽ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി അംഗമായി. 1942ൽ പ്രാദേശിക ഘടകം സെക്രട്ടറി. 1943ൽ കൃഷ്ണപിള്ളയുടെ നിർദ്ദേശാനുസരണം പാർട്ടിയും ട്രേഡ്‌ യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനായി കുട്ടനാട്ടിലേക്കു പോയി. അവിടെ കർഷകതൊഴിലാളി യൂണിയന്‌ രൂപം നൽകി. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി, കേരള സംസ്ഥാന കമ്മിറ്റിഅംഗം, 1957 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം, 58 മുതൽ നാഷണൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1964ൽ സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്ന്‌ ഇറങ്ങിപ്പോന്ന്‌ സിപിഐ(എം)ന്‌ രൂപം നൽകിയ 32 പേരിൽ വി.എസും. ഉണ്ടായിരുന്നു. സിപിഐ(എം) രൂപീകൃതമായതു മുതൽ കേന്ദ്രക്കമ്മിറ്റിയിലും 1985 മുതൽ പോളിറ്റ്‌ ബ്യൂറോയിലും അംഗം. 1980 മുതൽ 1992 വരെ പന്ത്രണ്ടു വർഷം സിപിഐ(എം) സംസ്ഥാനസെക്രട്ടറിയായി പ്രവർത്തിച്ചു. 67, 70, 91, 2002, 2006 വർഷങ്ങളിൽ കേരള നിയമസഭയിലെക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 92ലും 96ലും 01ലൂം 06ലും പ്രതിപക്ഷനേതാവ്‌. 2006മെയ്‌ 18ന്‌ കേരള മുഖമ്രന്ത്രിയായി. ദേശാഭിമാനി ദിനപത്രത്തിന്റെയും ചിന്താവാരികയുടെയും ചീഫ്‌ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited