Sep 24 01:07:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിജയലക്ഷ്‌മി -ഗോപാലകൃഷ്‌​‍്ണൻ

വിജയലക്ഷ്‌മി -ഗോപാലകൃഷ്‌​‍്ണൻ

റാന്നിക്കടുത്തുള്ള ഇടമൺ പെരുമേത്ത്‌ രാമകൃഷ്‌ണപിള്ള - ദേവകിയമ്മ ദമ്പതികളുടെ മകളായി 1957 നവംബർ 16-ന്‌ വിജയലക്ഷ്മി ജനിച്ചു. മക്കപ്പുഴ എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ, തിരുവനന്തപുരം മഹാരാജാസ്‌ കോളേജ്‌ ഫോർ വിമൻ, റാന്നി എം.എസ്‌.ബി.റ്റി.എസ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കോടയ്‌ക്കാട്ടു മ്യാലിൽ കുഞ്ഞൻ-കുഞ്ചി ദമ്പതിമാരുടെ മകനായി 1950 ഒക്ടോബർ 5ന്‌ ഗോപാലകൃഷ്ണൻ ജനിച്ചു. വെള്ളത്തൂവൽ ഹൈസ്‌കൂളിലും റാന്നി എം.എസ്‌.ബി.റ്റി.എസ്സിൽ 1977 മുതൽ 79വരെ ഇരുവരും റ്റി.റ്റി.സിക്ക്‌ ഒന്നിച്ചു പഠിച്ചു. തുടർന്ന്‌ ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിക്കുന്നു. പാലക്കാട്‌ ജില്ലയിൽ അഗളിക്കടുത്ത്‌ താമസിക്കുന്ന ഇവർ മുഴുസമയ വിദ്യാഭ്യാസ പ്രവർത്തനവുമായി കഴിയുന്നു. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾക്ക്‌ നൽകിവരുന്ന ജി.കുമാരപിള്ള അവാർഡ്‌ (2006) ‘താങ്ങാവുന്ന വിദ്യാഭ്യാസത്തിന്‌’ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited