Sep 23 10:08:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പൂവറ്റൂർ എൻ. രാമകൃഷ്ണപിള്ള

ഡോ. പൂവറ്റൂർ എൻ. രാമകൃഷ്ണപിള്ള

1935 ജൂൺ 22ന്‌ കൊട്ടാരക്കരയിൽ ജനിച്ചു. മലയാളത്തിലും സംസ്‌കൃതത്തിലും വേദാന്തത്തിലും എം.എ., സംസ്‌കൃതത്തിൽ എം.ഫിൽ, പി.എച്ച്‌.ഡി തിരുവനന്തപുരം സംസ്‌കൃതകോളേജ്‌ ലക്‌ചറർ, ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ ലക്‌ചറർ-പ്രൊപസർ-പ്രിൻസിപ്പൽ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ പ്രൊഫസറും ഡയറക്ടറും, കേരള യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിംഗ്‌ പ്രൊഫസർ, സർക്കാർ സർവവിജ്ഞാനകോശം അസി.എഡിറ്റർ, പൂനയിലെ വേദിക്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ മാനേജിംഗ്‌ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 2006 ഫെബ്രുവരി 26-​‍ാം തീയതി അന്തരിച്ചു.

കേരള സംസ്‌കൃത വിജ്ഞാനകോശം, വിശാഖവിജയം, ഭക്തിമഞ്ജരി (ഇംഗ്ലീഷ്‌), കേരളവർമ ആൻഡ്‌ ഹിസ്‌ വർക്സ്‌ (കേരളവർമ വലിയകോയിത്തമ്പുരാന്റെ 25 സംസ്‌കൃത കവിതകളുടെ സമാഹാരം), ക്ഷമാപണസഹസ്രം പ്രഥമ പ്രസാധനം), യമപ്രണാമശതകം മലയാള വ്യാഖ്യാനം, യമപ്രണാമശതകം മൂലവും ഇംഗ്ലീഷ്‌ വിവർത്തനവും, സ്വപ്നവാസവദത്തം, ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, വാൽമീകി രാമായണം സുന്ദരകാണ്ഡം, ചന്ദ്രാപീഡചരിതം, വിടവിഭാവരി, ശ്രീശങ്കരദ്വിഗിജയം - രണ്ടുഭാഗങ്ങൾ, ഭാരതസംഗ്രഹം, കർണഭാരം (പരിഭാഷയും വ്യാഖ്യാനവും), മഹച്ചരിതമാലയിലെ പാണിനി, പതഞ്ജലി, അമരസിംഹൻ, വാഗ്‌ഭടൻ, വരാഹമിഹിരൻ (ജീവചരിത്രം) തുടങ്ങിയവയാണ്‌ കൃതികൾ. കേരള യൂണിവേഴ്‌സിറ്റിയുടെ സേതു പാർവതീഭായീ പുരസ്‌കാരവും കേരളവർമ അക്കാദമിയുടെ കേരളവർമ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited