Sep 26 00:03:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.പി.നായർ

സി.പി.നായർ

1940ൽ മാവേലിക്കരയിൽ ജനിച്ചു. പ്രസിദ്ധനായ സാഹിത്യകാരനും നടനും ചരിത്രപണ്ഡിതനുമായ എൻ.പി.ചെല്ലപ്പൻനായരുടെ മകൻ. എം.എ(ഇംഗ്ലീഷ്‌) ഒന്നാം റാങ്കിൽ ജയിച്ചു. അധ്യാപകനായിരുന്ന അദ്ദേഹത്തിന്‌ 1962ൽ ഐ.എ.എസ്‌ ലഭിച്ചു. ലണ്ടൻ സർവകലാശാലയിൽ നഗരവസ്‌കരണത്തെപ്പറ്റി ഒരുവർഷം ഉപരിപഠനം നടത്തി. സബ്‌കലക്‌ടർ, തിരുവനന്തപുരം ജില്ലാ കളക്‌ടർ, സിവില സപ്ലൈസ്‌ ഡയറക്ടർ, കൊച്ചി തുറമുഖ ട്രസ്‌റ്റ്‌ ഡെപ്യൂട്ടി ചെയർമാൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പു സെക്രട്ടറി, ചീഫ്‌ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഹാസ്യസാഹിത്യത്തിനുള്ള 94ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. ഇരുകാലിമൂട്ടകൾ, തൊഴിൽവകുപ്പും എലിയും കുമാരി ഭാസുരയുടെ ക്രൂരകൃത്യങ്ങൾ, മിസ്‌റ്റർ നമ്പ്യാരുടെ വീട്‌, ഉഗാണ്ടാ മലയാളം, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, നേര്‌, ഒന്നാം സാക്ഷി ഞാൻ തന്നെ, സംപൂജ്യനായ അദ്ധ്യക്ഷൻ എന്നിവ കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited