കെ.എം.റോയ്
1932 ഏപ്രിൽ 2ന് എറണാകുളത്ത് ജനിച്ചു. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം എന്നിവയുടെ പത്രാധിപസമിതിയംഗമായും ഇക്കണോമിക് ടൈംസ്, ദി ഹിന്ദു, യു.എൻ.ഐ. എന്നിവയുടെ റിപ്പോർട്ടറായും മംഗളം ജനറൽ എഡിറ്ററായും പത്രപ്രവർത്തനജീവിതം നയിച്ചു. സഹോദരൻ അയ്യപ്പൻ അവാർഡ്, മുട്ടത്തുവർക്കി ഫൗണ്ടേഷൻ അവാർഡ്, ഇന്ദിരാഗാന്ധി ഫോറം - സി.പി.ശ്രീധരൻ പുരസ്കാരം, റഹീം മേച്ചേരി അവാർഡ്, കേസരി രാഷ്ട്രസേവാ പുരസ്കാരം, ഫൊക്കാനാ അവാർഡ് എന്നിവ ലഭിച്ചിുണ്ട്. മോഹം എന്ന പക്ഷി, മനസിൽ എന്നും മഞ്ഞുകാലം, സ്വപ്ന എന്റെ ദുഃഖം (നോവലുകൾ), തുറന്ന മനസോടെ പുതിയ ചൈനയിൽ, ആഥോസ് മലയിൽ നിന്ന് (യാത്രാവിവരണങ്ങൾ), കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാൻ (ജീവചരിത്രം), മരിച്ചവരുടെ ഓർമ്മയ്ക്ക് (സ്മരണ), ഇരുളും വെളിച്ചവും - മൂന്നു വാല്യങ്ങൾ (ചിന്തകൾ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.