Sep 20 00:10:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വേണു വാരിയത്ത്‌

വേണു വാരിയത്ത്‌

1961 ൽ ലക്ഷ്‌മിക്കുട്ടിവാരസ്യാരുടെയും രാമചന്ദ്രവാരിയരുടെയും മകനായി ജനിച്ചു. കാലടി ശ്രീശങ്കരാ കോളേജ്‌, എറണാകുളം മഹാരാജാസ്‌ കോളേജ്‌ എന്നിവിടങ്ങളിൽനിന്ന്‌ വിദ്യാഭ്യാസം പൂർത്തിയാക്കി. പൂമ്പാറ്റയിലും ബാലരമയിലും പത്രാധിപസമിതിയംഗമായിരുന്നു. പി.സി.എം. ബുളളറ്റിൻ (ഇംഗ്ലീഷ്‌) മാസികയിൽ എഡിറ്ററായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. അയ്യായിരത്തോളം പേജ്‌ ചിത്രകഥകൾക്ക്‌ സ്‌ക്രിപ്‌റ്റ്‌ തയ്യാറാക്കി; 10 ലക്കങ്ങളായി പ്രസിദ്ധീകരിച്ച ശ്രീകൃഷ്‌ണലീല അമൃത്‌ ചിത്രകഥക്കൂട്ടത്തിൽ ശ്രദ്ധേയമായി. ബിംബു, ഭാഗ്യത്തിന്റെ കളി, ഹരിയാനയിലെ നാടോടിക്കഥകൾ, ചോട്ടാരാമൻ, കുഞ്ഞിപ്പാവ, ഹോജാക്കഥകൾ(വിവർത്തനം), മാമ്പഴക്കാലം, വാനരരാജ്യം, ബിന്ദിയുടെ കഥ എന്നിവയാണ്‌ കൃതികൾ.

ഭാര്യഃ ശൈലജ. മുടിക്കൽ എസ്‌.ബി.ടി. ഉദ്യോഗസ്‌ഥ.

രണ്ടാൺകുട്ടികൾഃ ഹരികൃഷ്‌ണൻ, ജയകൃഷ്‌ണൻ.

വിലാസംഃ

വേണു വാരിയത്ത്‌

മാറംപളളി പി.ഒ.

ആലുവ -683 107


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited