|
|
എസ്.സരസ്വതിയമ്മ
എസ്.സരസ്വതിയമ്മ
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കരുനാഗപ്പള്ളി തഴവാ കോട്ടുകോയിക്കൽ വേലായുധന്റെയും ശ്രീമൂലം പ്രജാസഭാമെമ്പറായിരുന്ന കോട്ടുകോയിക്കൽ പത്മനാഭന്റെയും പുത്രി ശാരദാമ്മയുടെയും മകൾ. കരുനാഗപ്പള്ളി, കൊല്ലം, എറണാകുളം എന്നീ സ്ഥലങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകയായി കൊല്ലം കോടതികളിൽ പ്രാക്ടീസ് ചെയ്തു. 1965 മുതൽ തിരുവന്തപുരം ആകാശവാണി നിലയത്തിൽ വനിതകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള റേഡിയോ പരിപാടികളുടെ ആസൂത്രണ സംവിധാനം നിർവഹിച്ചു. മലയാള മനോരമ ആഴ്ചപതിപ്പിൽ ‘വനിതാവേദി’ എഴുതുന്ന കോളമിസ്റ്റാണ്. ‘അമ്മമാർ അറിഞ്ഞിരിക്കാൻ’(ലേഖനങ്ങൾ), ‘പൂക്കളും കുഞ്ഞുങ്ങളും’(കവിതകൾ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് റേഡിയോ ശ്രോതാക്കളുടെ ‘മഹിളാലയം ചേച്ചി’ എന്ന അംഗീകാരവും നേടിയിട്ടുണ്ട്.
|
|
|