Sep 20 11:55:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എരുമേലി പരമേശ്വരൻ പിളള

എരുമേലി പരമേശ്വരൻ പിളള

1932 ഡിസംബർ 12-ന്‌ എരുമേലിയിൽ ജനിച്ചു. അച്‌ഛൻഃ വേലംപറമ്പിൽ കൃഷ്‌ണപിളള. അമ്മ; ലക്ഷ്‌മിക്കുട്ടിയമ്മ. കേരളസർവകലാശാലയിൽ നിന്ന്‌ മലയാളത്തിലും സോഷ്യോളജിയിലും എം.എ.ബിരുദങ്ങൾ. മദ്രാസ്‌ സർവകലാശാലയിൽനിന്ന്‌ എം.എഡ്‌. ബിരുദം. 1952-ൽ അധ്യാപകനായി. തിരുവിതാംകൂർ ദേവസ്വംബോർഡ്‌ ഹൈസ്‌കൂളുകളിൽ (എരുമേലി, തകഴി, തിരുവല്ല)അധ്യാപകൻ, 1964 മുതൽ ഫാറൂക്ക്‌ ട്രെയിനിംഗ്‌ കോളേജിൽ അധ്യാപകൻ, കേരളസാഹിത്യ അക്കാദമി സെക്രട്ടറി (1988-91). മഹാത്‌മാഗാന്ധി സർവകലാശാലയുടെ കോട്ടയം ബി.എഡ്‌ സെന്ററിന്റെ ആദ്യത്തെ പ്രിൻസിപ്പൽ എന്നീ നിലകളിൽ ഔദ്യോഗിക ജീവിതം. കേരളസർക്കാർ നടത്തിയ ആദ്യത്തെ ബാലസാഹിത്യ പരിശീലന കോഴ്‌സിൽ (1961) പരിശീലനം നേടി. സാക്ഷരത, വയോജന വിദ്യാഭ്യാസം, നവസാക്ഷര സാഹിത്യം, ബാലസാഹിത്യം, ഗ്രന്ഥാലയശാസ്‌ത്രം, ഭാഷാധ്യാപനം എന്നീ വിഷയങ്ങളിൽ അഖിലേന്ത്യാ തലത്തിലും പ്രാദേശിക തലത്തിലും പ്രത്യേക പരിശീലനം. ഈ വിഷയങ്ങളിൽ ഒട്ടനവധി പരിശീലന കോഴ്‌സുകളുടെ സംഘാടനവും നേതൃത്വവും. കേരള, കോഴിക്കോട്‌ സർവകലാശാലകളുടെ വിദ്യാഭ്യാസ ഫാക്കൽറ്റികളിലും ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസുകളിലും അംഗമായിരുന്നു. പുസ്‌തക രചനയ്‌ക്ക്‌ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ്‌ ലഭിച്ചു (1980-84). ദേശാഭിമാനി സ്‌റ്റഡി സർക്കിൾ സംസ്‌ഥാന സെക്രട്ടറി, പുരോഗമനകലാസാഹിത്യസംഘം സംസ്‌ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ സേവനം.

കൃതികൾഃ പെണ്ണ്‌, നിഴലുകൾ, ലേഡിടീച്ചർ, ഒരു പ്രേമത്തിന്റെ കഥ, മനയിലെ മങ്ക (നോവൽ), ഓട്ടോഗ്രാഫും നീലക്കണ്ണുകളും, തെളിയാത്ത കാല്‌പാടുകൾ, പഴയ ബന്ധവും പുതിയ വഴിത്താരകളും, അന്തിവെളിച്ചം(കഥ), ബാലശാകുന്തളം, ഉത്തരരാമചരിതം, അദൃശ്യ മനുഷ്യൻ, കൊച്ചുകൊമ്പൻ, വീരചരിതങ്ങൾ (ബാലസാഹിത്യം), സാഹിത്യാവലോകം, ആലോചന, സമീക്ഷ, പോയ തലമുറയിൽ നിന്ന്‌, നമ്മുടെ സാഹിത്യകാരൻമാർ, അവർ എങ്ങനെ ചിന്തിക്കുന്നു, പ്രതിഭാശാലികൾ, അക്ഷരദീപങ്ങൾ(സാഹിത്യവിമർശനം, ലേഖനങ്ങൾ), കേരളത്തിലെ എഴുത്തുകാർ (തൂലികാചിത്രം), കണ്ണുനീരും പുഞ്ചിരിയും, ധർമ്മക്ഷേത്രേ കുരുക്ഷേത്രേ (ഏകാങ്കം), മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ (സാഹിത്യചരിത്രം), വിദ്യാഭ്യാസം പുതിയ കാഴ്‌ചപ്പാടിൽ, ആധുനിക വിദ്യാഭ്യാസം, പ്രശ്‌നവും സമീപനവും, മലയാള ഭാഷാധ്യാപനം, വിദ്യാഭ്യാസ മനഃശാസ്‌ത്രം, പ്രൈമറി വിദ്യാഭ്യാസംഃ തത്ത്വങ്ങളും പ്രശ്‌നങ്ങളും, വിദ്യാലയ ഭരണവും സംഘാടനവും, വിദ്യാഭ്യാസവും ദേശീയ വികസനവും -കൊഠാരി കമ്മീഷൻ ഒരു പഠനം, ആരോഗ്യ കായിക വിദ്യാഭ്യാസം (വിദ്യാഭ്യാസം).

ഭാര്യഃ ശാരദാമ്മ.

മക്കൾഃ കൃഷ്‌ണകുമാർ, ജയചന്ദ്രൻ, പ്രീത, പ്രതിഭ.

വിലാസംഃ

‘പ്രതിഭ’

ചെട്ടികുളങ്ങര പി.ഒ.

മാവേലിക്കര-690106.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited