Sep 24 04:01:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അപ്പൻ തച്ചേത്ത്‌

അപ്പൻ തച്ചേത്ത്‌

1938 നവംബർ 10ന്‌ എളങ്കുളത്ത്‌ തച്ചേത്ത്‌ തറവാട്ടിൽ ജനിച്ചുന്ന അച്‌ഛൻഃ ഇടപ്പിളളി വെണ്ണലയിൽ അമ്മിഞ്ചേരി അച്യുതൻപിളള. അമ്മഃ തച്ചേത്ത്‌ നാണിക്കുട്ടിയമ്മ.

1952 ൽ ആദ്യമായി മാതൃഭൂമി, മലയാളരാജ്യം, എന്നീ വാരികകളിൽ ബാലകവിതകൾ എഴുതി. പൂപ്പാലിക, അപ്‌സരസുകൾ, ഉദയാസ്‌തമയങ്ങൾ, നിറങ്ങൾ നിഴലുകൾ, ഏകാകിയുടെ വീണ, നിന്നെക്കുറിച്ചു വീണ്ടും, കളിവീട്‌, ഗോപുരത്തിലെ കുരുവി എന്നീ കവിതാസമാഹാരങ്ങളാണ്‌ പ്രധാന കൃതികൾ. 1975 ൽ സിനിമാരംഗവുമായി ബന്ധപ്പെട്ടു. സിന്ദൂരം, ബീന, രാജാങ്കണം, രാജപരമ്പര, കസ്‌തൂരിമാൻ, രണ്ടു മുഖങ്ങൾ, ഹോമകുണ്ഡം തുടങ്ങി പത്തോളം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. കൂടാതെ കൊളമ്പിയ, എച്ച്‌.എം.വി. എന്നീ കാസറ്റ്‌ കമ്പനികൾക്കു വേണ്ടി ഭക്‌തിഗാനങ്ങളെഴുതി. നൂറോളം നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.

ഇപ്പോൾ ലാർസൻ ടൂബ്രോയുടെ മദിരാശി മേഖലയിൽ സീനിയർ എഞ്ചിനീയറായി (ക്വാളിറ്റി കൺട്രോൾ) ജോലി നോക്കുന്നു.

ഭാര്യഃ സീതാദേവി.

മക്കൾഃ ദീപക്‌, പ്രദീപ്‌, സീമ.

വിലാസംഃ

സിതാര

കൊച്ചിൻ യൂനിവേഴ്‌സിറ്റി പി.ഒ.

കൊച്ചി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited