Sep 25 02:27:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുമംഗല

സുമംഗല

ശ്രീമതി ലീലാ നമ്പൂതിരിപ്പാട്‌.

1934 മെയ്‌ 16ന്‌ പാലക്കാട്‌ ജില്ലയിൽ വെളളിനേഴി ഒളപ്പമണ്ണ മനയ്‌ക്കൽ ജനിച്ചു. പിതാവ്‌ പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്‌. ഒറ്റപ്പാലത്തായിരുന്നു വിദ്യാഭ്യാസം.

ചെറുകഥകൾക്കും നോവലുകൾക്കും പുറമേ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകൾ (ശുകസപ്തതി) ഇവയുടെ പുനരാഖ്യാനം ഏറെ പ്രശസ്തമായി. സ്‌മിത്‌സോണിയൻ ഇൻസ്‌റ്റിറ്റ്യൂട്ടിനുവേണ്ടി ‘ആശ്‌ചര്യ ചൂഡാമണി’ കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്‌. പച്ചമലയാളം നിഘണ്ടു (രണ്ടു ഭാഗം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്‌പായസം, (കേരള ഗവൺമെന്റിന്റെ സാമൂഹ്യക്ഷേമ വകുപ്പ്‌ അവാർഡ്‌), തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി (1979 ലെ ബാലസാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ ശ്രീപദ്‌മനാഭസ്വാമി അവാർഡ്‌) തുടങ്ങിയവയാണ്‌ ഇതര കൃതികൾ.

വളരെക്കാലം കേരള കലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു.

ഭർത്താവ്‌ഃ ദേശമംഗലം മനയ്‌ക്കൽ അഷ്‌ടമൂർത്തി നമ്പൂതിരിപ്പാട്‌.

മക്കൾഃ ഉഷ, നാരായണൻ, അഷ്‌ടമൂർത്തി.

വിലാസം

ദേശമംഗലം മന

ഓട്ടുപാറ, വടക്കാഞ്ചേരി 680 590


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited