Nov 15 19:49:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കോവിലൻ

കോവിലൻ

യഥാർത്ഥ പേര്‌ വി.വി.അയ്യപ്പൻ

1923 ജൂലൈ 9-ന്‌ ജനിച്ചു. അച്‌ഛൻഃ വട്ടംപറമ്പിൽ ശങ്കു വേലപ്പൻ. അമ്മഃ കൊടക്കാട്ടിൽ കുഞ്ഞാണ്ടി കാളി.

കണ്ടാണിശ്ശേരി എക്‌സൽസിയർ സ്‌കൂളിലും നെമ്മിനി ഹയർ എലിമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യദീപിക സംസ്‌കൃത കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1943 മുതൽ ‘46 വരെ റോയൽ ഇന്ത്യൻ നേവിയിലുമ 1948 മുതൽ ’68 വരെ കോർ ഒഫ്‌ സിഗ്നൽസിലും പ്രവർത്തിച്ചു. സൈന്യത്തിൽ പ്രവർത്തിക്കുമ്പോൾ ഇലക്‌ട്രോണിക്‌സിൽ അടിസ്‌ഥാന വിദ്യാഭ്യാസം നേടി. 1968-ൽ സൈനിക സേവനത്തിൽനിന്ന്‌ വിരമിച്ചു. തോറ്റങ്ങൾ, ഹിമാലയം, ഏഴാമെടങ്ങൾ, എ മൈനസ്‌ ബി, ഭരതൻ, ബോർഡൗട്ട്‌, തേർവാഴ്‌ചകൾ, തട്ടകം (നോവലുകൾ), ശകുനം, തിരഞ്ഞെടുത്ത കഥകൾ (കഥാസമാഹാരങ്ങൾ) എന്നിവ മുഖ്യകൃതികൾ. തോറ്റങ്ങൾ, ശകുനം എന്നിവ കേരളസാഹിത്യ അക്കാദമി അവാർഡ്‌ നേടി. മുട്ടത്തുവർക്കി അവാർഡും ‘പ്രവാസി’ (ഖത്തർ)യുടെ പ്രഥമ ബഷീർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.

തട്ടകത്തിന്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌, വയലാർ അവാർഡ്‌ എൻ.വി. പുരസ്‌കാരം എന്നിവ കിട്ടി.

കണ്ടാണിശ്ശേരിയിൽ പുല്ലാനിക്കുന്നത്ത്‌ താമസിക്കുന്നു.

ഭാര്യഃ ശാരദ (ജീവിച്ചിരിപ്പില്ല)

മക്കൾഃ വിജയ, അജിതൻ, അമിത.

വിലാസംഃ

ഗിരി

അരിയന്നൂർ പി.ഒ.

തൃശൂർ - 680 102


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited