Sep 22 19:01:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.എം. കോവൂർ

ഇ.എം. കോവൂർ

1906 ഫെബ്രുവരി 23-ന്‌ തിരുവല്ലയിൽ ജനിച്ചു. തിരുവല്ല എം.ജി.എം. ഹൈസ്‌കൂളിൽ, എറണാകുളം മഹാരാജാസ്‌ കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌, ലോ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ മുൻസിഫായി സേവനമനുഷ്‌ഠിച്ചശേഷം സെഷൻസ്‌ ജഡ്‌ജിയായി വിരമിച്ചു.

നർമ്മോപന്യാസം, വിവർത്തനം, ചെറുകഥ, നാടകം, സ്‌മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവൽ, നിയമവിജ്ഞാനം എന്നീ ശാഖകളിൽ അമ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

കാട്‌, മലകൾ, കൊടുമുടികൾ, ഹണിപതനം, ഗുഹാജീവികൾ, തികഞ്ഞപെണ്ണ്‌, ഞാൻ കണ്ട ഭൂമി, കാട്ടുതാറാവ്‌ (വിവ) തുടങ്ങിയവയാണ്‌ കൃതികൾ.

1983 ഏപ്രിൽ 30-ന്‌ അന്തരിച്ചു. ഭാര്യഃ അച്ചാമ്മ കോവൂർ, മക്കൾഃ രഞ്ഞ്‌ജി കോവൂർ, നളിനി, ശാന്തി, ആനി, ദിലീപ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited