Sep 24 22:29:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ.കെ.എം. ബഹാവുദ്ദീൻ

പ്രൊഫ.കെ.എം. ബഹാവുദ്ദീൻ

1929 മെയ്‌ 3-ന്‌ കൊല്ലത്ത്‌ പറവൂരിൽ ജനിച്ചു. അലിഗാർ മുസ്ലീം യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എൻജിനീയറിങ്ങിൽ ബി.എസ്‌സി. ബിരുദവും മാഞ്ചെസ്‌റ്റർ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എസ്‌സിയും. കോഴിക്കോട്‌ റീജിയണൽ എൻജിനീയറിങ്ങ്‌ കോളജ്‌ പ്രിൻസിപ്പലായും അലിഗാർ മുസ്ലീം യൂനിവേഴ്‌സിറ്റി പ്രോ-വൈസ്‌ ചാൻസലറായും, ന്യൂദൽഹിയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷണൽ പ്ലാനിങ്ങ്‌ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷനിൽ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇറാക്ക്‌ ഗവൺമെന്റിന്റെ ആവശ്യപ്രകാരം സാങ്കേതികവിദ്യാഭ്യാസപദ്ധതി ആസൂത്രണം ചെയ്യുന്നതിന്‌ ഇന്ത്യാ ഗവൺമെന്റ്‌ അയച്ച ഡെലിഗേഷന്റെ നേതൃസ്ഥാനം വഹിച്ചിരുന്നു. ‘കേരള മുസ്ലീങ്ങൾ-ചെറുത്തുനിൽപ്പിന്റെ ചരിത്രം’, കേരളസമൂഹ ഘടനാമാറ്റങ്ങൾ എന്നീ ഗ്രന്ഥങ്ങളും ഗവേഷണപ്രബന്ധങ്ങളടക്കം നിരവധി ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited