Sep 20 07:56:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാരൂർ നീലകണ്‌ഠപിളള

കാരൂർ നീലകണ്‌ഠപിളള

1898 ഫെബ്രുവരി 22-ന്‌ കോട്ടയത്തിനടുത്ത്‌ ഏറ്റുമാനൂരിൽ ജനിച്ചു. 15-​‍ാമത്തെ വയസ്സിൽ ഏഴാം ക്ലാസ്സ്‌ പാസ്സായി. സർക്കാർസ്‌കൂളിലെ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ജോലിയിലിരിക്കെ പ്രൈവറ്റായി പഠിച്ച്‌ മലയാളം ഹയർ പരീക്ഷയിൽ പ്രശസ്‌ത വിജയം നേടി. തുച്‌ഛമായ ശമ്പളത്തിൽ അതൃപ്‌തരായ അദ്ധ്യാപകരെ സംഘടിപ്പിക്കലായിരുന്നു ആദ്യത്തെ പൊതുപ്രവർത്തനം. 1933-ൽ ശബളക്കൂടുതലിനുവേണ്ടി അദ്ധ്യാപകർ നടത്തിയ പ്രക്ഷോഭത്തിനു നേതൃത്വം വഹിച്ചതിനാൽ സർവീസിൽ നിന്ന്‌ ഡിസ്‌മിസ്‌ ചെയ്യപ്പെട്ടു. ഇക്കാലത്ത്‌ ആയുർവേദം പഠിച്ചു. അദ്ധ്യാപക സംഘടനയും സർക്കാരുമായുണ്ടായ സന്ധിയെത്തുടർന്ന്‌ ഡിസ്‌മിസൽ ഒരു വർഷത്തെ സസ്‌പെൻഷനായി. ഡിസ്‌മിസൽകാലത്ത്‌ കുറെക്കാലം കോട്ടയം സഹകരണ യൂണിയൻ സെക്രട്ടറിയായിരുന്നു. പിന്നീട്‌ നായർ സർവ്വീസ്‌ സൊസൈറ്റിക്കുവേണ്ടി പ്രവർത്തിച്ചു. ആലപ്പുഴയായിരുന്നു മുഖ്യപ്രവർത്തനരംഗം. അവിടെവച്ച്‌ കേരോത്‌പന്നങ്ങളുടെ വ്യാപാരത്തിലെർപ്പെട്ടു. വ്യാപാരത്തിന്റെ സൗകര്യത്തിനായി പന്മനയിലേക്കു മാറി. വ്യാപാരം ഉപേക്ഷിച്ച്‌ വീണ്ടും അദ്ധ്യാപകനായി. 1930-ൽ ഭവാനിയമ്മയെ വിവാഹം ചെയ്‌തു. (1966-ൽ മരിച്ചു). കോട്ടയത്ത്‌ സ്‌ഥിരതാമസമാക്കി. മക്കൾഃ ബി. സരസ്വതി, ബി.ലീല.

1932-ൽ സാഹിത്യരംഗത്ത്‌ പ്രവേശിച്ചു. ആദ്യകഥ ‘മാതൃഭൂമി’യിൽ പ്രസിദ്ധപ്പെടുത്തിയ ‘ഭൃത്യവാത്‌സല്യം’. ഇരുനൂറിൽപരം ചെറുകഥകളും ഗൗരി, ഹരി,പഞ്ഞിയും തുണിയും എന്നീ നോവലുകളും പത്ത്‌ ബാലസാഹിത്യഗ്രന്ഥങ്ങളും അപ്പൂപ്പൻ എന്ന ലഘുനാടകവുമാണ്‌ കൃതികൾ. മരിക്കുന്നതുവരെ കഥകൾ എഴുതിയിരുന്നു. ആനക്കാരൻ (ബാലസാഹിത്യം) 1959-ലും മോതിരം (ചെറുകഥാസമാഹാരം) 1968-ലും കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടി. ധാരാളം ചെറുകഥകളും ഏതാനും ബാലസാഹിത്യകൃതികളും ഗൗരിയും ഇതര ഭാഷകളിലേക്ക്‌ തർജ്ജമചെയ്‌തിട്ടുണ്ട്‌. അഞ്ചുകടലാസ്‌ എന്ന ബാലസാഹിത്യം ‘പൂമ്പാറ്റ’ എന്ന പേരിൽ ചലച്ചിത്രമായി. 1945-ൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിനു രൂപം കൊടുത്തു. 1953-ൽ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചു. തുടക്കംമുതൽ 1965 വരെ അതിന്റെ സെക്രട്ടറി. 1975 സെപ്തംബർ 30-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited