Nov 21 12:12:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. പന്മന രാമചന്ദ്രൻനായർ

 

By the same author


പ്രൊഫ. പന്മന രാമചന്ദ്രൻനായർ

1931 ആഗസ്‌റ്റ്‌ 31 ന്‌ കൊല്ലം ജില്ലയിലുളള പന്മനയിൽ ജനിച്ചു.

അച്‌ഛൻഃ എൻ. കുഞ്ചുനായർ, അമ്മഃ എൻ. ലക്ഷ്‌മിക്കുട്ടിയമ്മ.

സംസ്‌കൃതത്തിൽ ‘ശാസ്‌ത്രി’യും ഫിസിക്‌സിൽ ബിഎസ്സിയും. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്നു മലയാളം എം.എ ഒന്നാംറാങ്കോടെ ജയിച്ച്‌ (1957) ഡോ. ഗോദവർമ്മസ്‌മാരകസമ്മാനം നേടി. രണ്ടുകൊല്ലം മലയാളം ലെക്‌സിക്കണിൽ. തുടർന്ന്‌ പാലക്കാട്‌, ചിറ്റൂർ, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളജുകളിൽ അദ്ധ്യാപകൻ. യൂനിവേഴ്‌സിറ്റി കോളജിൽ മലയാളവിഭാഗാദ്ധ്യക്ഷനായിരിക്കെ 1987ൽ സർവീസിൽനിന്നു പിരിഞ്ഞു. കേരളഗ്രന്ഥശാലാസംഘം, കേരള സാഹിത്യഅക്കാദമി, കേരളകലാമണ്ഡലം, സാഹിത്യപ്രവർത്തകസഹകരണസംഘം ഇവയുടെ സമിതികളിലും കേരളസർവകലാശാലാസെനറ്റിലും അംഗമായിരുന്നു. പല യൂറോപ്യൻരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌. തെറ്റില്ലാത്ത മലയാളം, തെറ്റും ശരിയും, ശുദ്ധമലയാളം, പരിചയം, നൈഷധവും നളചരിതം ആട്ടക്കഥയും, മലയാളവും മലയാളികളും, ആശ്‌ചര്യചൂഡാമണി (പരിഭാഷ), മഴവില്ല്‌, ഊഞ്ഞാൽ, പൂന്തേൻ, ദീപശിഖാകാളിദാസൻ, അപ്പൂപ്പനും കുട്ടികളും എന്നിവ കൃതികൾ.

ഭാര്യ ഃ കെ.എൻ. ഗോമതിയമ്മ.

മക്കൾഃ ഹരീന്ദ്രകുമാർ, ഉഷാകുമാരി, മഹേന്ദ്രകുമാർ

വിലാസം

കൈരളി

ഗാന്ധിനഗർ

തിരുവനന്തപുരം 695014


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited