Dec 14 17:51:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ആർ.സി.നായർ

എം.ആർ.സി.നായർ

മുഴുവൻ പേര്‌ എം.രാമചന്ദ്രൻനായർ. ജനനം 1947 ജനുവരി 21-ന്‌ മാവേലിക്കര താലൂക്കിൽ പെട്ട കരിമുളയ്‌ക്കൽ എന്ന സ്ഥലത്ത്‌. ഗണിതശാസ്‌ത്രത്തിൽ ബിരുദവും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്‌. 1970-ൽ നൂറനാട്‌ സി.ബി.എം ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1998-ൽ ‘ഗണിതകഥകൾ’ക്ക്‌ അദ്ധ്യാപക കലാവേദി അവാർഡ്‌ ലഭിച്ചു. 1999-ൽ മികച്ച അദ്ധ്യാപകനുളള ദേശീയ അവാർഡു നേടി. ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിൽ തെരുവുനാടക പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്‌ എം.ആർ.സി. നായർ. അന്വേഷണം, രാജസൂയം, ദശാവതാരം, റിക്രൂട്ടിങ്ങ്‌ എന്നീ നാല്‌ ഏകാങ്ക സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ നർമ്മലേഖനങ്ങളും കുട്ടികൾക്കായി ഗണിത ലേഖനങ്ങളും എഴുതുന്നു. ഭാര്യഃ വിജയമ്മ. മക്കൾഃ അശ്വതി, പ്രിയ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited