Nov 13 06:07:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.പി. സുകുമാരൻനായർ

 

By the same author


എം.പി. സുകുമാരൻനായർ

കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്ത്‌ മൂഴിക്കുളങ്ങരയിൽ ജനിച്ചു. രസതന്ത്രത്തിൽ ബിരുദം. പൂനയിലെ ഫിലിം ആന്റ്‌ ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നും സംവിധാനം പഠിച്ചു. ഫിലിംസ്‌ ഡിവിഷൻ, ദൂരദർശൻ എന്നിവയ്‌ക്കുവേണ്ടി ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു. ‘അപരാഹ്നം’ (1990), ‘കഴകം’ (1995), ‘ശയനം’(2000) എന്നിവയാണ്‌ ചിത്രങ്ങൾ. ആദ്യചിത്രമായ ‘അപരാഹ്നം’ മികച്ച രണ്ടാമത്തെ ചിത്രം, പശ്ചാത്തലസംഗീതത്തിനുളള സംസ്ഥാന ചലച്ചിത്ര ബഹുമതിയും (1990) ജർമനിയിലെ മൻഹേമിൽ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ (1991) ഇന്റർ ഫിലിം ജൂറി പുരസ്‌കാരവും ഗോൾഡൻ ഫിലിം സുക്കാറ്റിനുളള നാമനിർദ്ദേശവും നേടി. തിരക്കഥയ്‌ക്കുളള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ (2000), നാല്‌പത്തിയെട്ടാമത്‌ ദേശീയ ചലച്ചിത്രോത്സവത്തിൽ മലയാളത്തിലെ മികച്ച ചിത്രത്തിനുളള ബഹുമതി, ജോൺ എബ്രഹാം പുരസ്‌കാരം എന്നിവ ‘ശയന’ത്തിന്‌ ലഭിച്ചു. മികച്ച ചിത്രം ഉൾപ്പെടെ അഞ്ച്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ (1995) ‘കഴകം’ നേടിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited