Nov 18 21:36:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ആറ്റുകാൽ രാധാകൃഷ്‌ണൻ

 

By the same author


ഡോ.ആറ്റുകാൽ രാധാകൃഷ്‌ണൻ

ജ്യോതിഷ ഫലപ്രവചനരംഗത്ത്‌ രണ്ടര പതിറ്റാണ്ടുകാലത്തെ ഗവേഷണപ്രവർത്തന പരിചയമുളള ഡോ.ആറ്റുകാൽ രാധാകൃഷ്‌ണൻ ഏഷ്യാനെറ്റ്‌ ചാനലിൽ അവതരിപ്പിക്കുന്ന ‘അനന്തം അജ്ഞാതം’ എന്ന നക്ഷത്രഫലപ്രവചന പരിപാടിയിലൂടെ ശ്രദ്ധേയനാണ്‌. ജ്യോതിഷഗവേഷണത്തിലും ഫലപ്രവചനത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. 1993-ലെ ക്ഷേത്രനാദം അവാർഡ്‌, 1996-ലെ സാവർണി ജ്യോതിഷവിദ്യാപീഠത്തിന്റെ ജ്യോതിർഭൂഷണം ബഹുമതി, 1996-ൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ്‌ ആസ്‌ട്രോളജിക്കൽ ഓക്കൽറ്റ്‌ സ്‌റ്റഡീസിൽനിന്നും ബിരുദാനന്തരബിരുദം, 1998-ൽ തെലുങ്കു യൂണിവേഴ്‌സിറ്റി വൈസ്‌ ചാൻസലർ ഡോ. സി.വി.വി. സുബ്രഹ്‌മണ്യം നല്‌കിയ ഡോക്‌ടറേറ്റ്‌ ബിരുദം, 1999-ൽ കേരള കലാകായിക സാംസ്‌കാരികവേദി നൽകിയ ബെസ്‌റ്റ്‌ ആസ്‌ട്രോളജർ അവാർഡ്‌, മികച്ച അവതാരകനുളള ഏഷ്യാനെറ്റ്‌ സ്വർണ്ണമെഡൽ, തിരുവനന്തപുരത്തെ കിഴക്കേക്കോട്ട പൗരസമിതി നൽകിയ ജ്യോതിഷ വാചസ്‌പതി ബഹുമതി, 2003-ൽ മികച്ച ജ്യോതിഷപരിപാടിക്കുളള സോളാർ മിനിസ്‌ക്രീൻ അവാർഡ്‌, നെയ്‌ച്ചർ ഫാൻസ്‌ സൊസൈറ്റി 2004-ൽ നല്‌കിയ ജ്യോതിഷരത്‌നം അവാർഡ്‌ എന്നിവ ഡോ.ആറ്റുകാൽ രാധാകൃഷ്‌ണനെ തേടിയെത്തിയ പുരസ്‌കാരങ്ങളിൽ ഉൾപ്പെടുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited