Sep 23 12:38:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ബഷീർ

കെ. ബഷീർ

മതപണ്ഡിതനായ കെ.ഉമ്മർ മൗലവിയുടെയും മുണ്ടിയാരകത്ത്‌ ഫാത്തിമക്കുട്ടി ടീച്ചറുടെയും മകനായി 1949-ൽ ജനിച്ചു. ഫറൂക്ക്‌ കോളജ്‌, ഫറൂക്ക്‌ ട്രെയിനിങ്ങ്‌ കോളജ്‌, കർണ്ണാടക സർവ്വകലാശാല കാമ്പസ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മെറ്റലർജിക്കൽ ഇൻസ്‌പെക്‌ടറായി വിവിധ നഗരങ്ങളിൽ രണ്ടുവർഷം ജോലി ചെയ്‌തു. 1975 മുതൽ സർക്കാർ സ്‌കൂളിലെ ഗണിതാധ്യാപകൻ. 1991-ൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി പബ്ലിക്‌ സർവ്വീസ്‌ കമ്മീഷൻ നിയമനം. 2004-ൽ റിട്ടയർ ചെയ്‌തു. ശിശുസൗഹൃദമായ വിദ്യാഭ്യാസരീതി പരിഷ്‌കരണം, പ്രൊഫസർ ദബോൽക്കറുടെ പ്രകൃതി-പരിസ്ഥിതി സംസ്‌കൃതി എന്ന സൗരോർജ്ജക്കൊയ്‌ത്ത്‌ രീതിയിലുളള രാസവള-കീടനാശിനി വിമുക്ത കൃഷിരീതി, പ്രകൃതിജീവനം, ശൈലീപരിഷ്‌കരണത്തിലൂടെയുളള ആരോഗ്യപുനഃസ്ഥാപനം മുതലായ മേഖലകളിൽ പ്രവർത്തിക്കുന്നു.

വിലാസംഃ സുജീവനം, പയ്യനടം, മണ്ണാർക്കാട്‌ കോളേജ്‌ വഴി, പാലക്കാട്‌ - 678 583. ഫോൺഃ 0492 231269.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited